
പത്തനംതിട്ട കരിമാൻതോട് തൂമ്പാക്കുളം അപകടത്തിൽ മരണപ്പെട്ട കുട്ടികളുടെ സംസ്കാരം ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിമുതൽ കരിമാൻതോട് ശ്രീനാരായണ സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചു. തൂമ്പാക്കുളത്തെ വീടുകളിൽ മൃതദേഹം സംസ്കരിക്കും.
എൽകെജി വിദ്യാർഥി യദുകൃഷ്ണ (4), 3–ാം ക്ലാസ് വിദ്യാർഥി ആദിലക്ഷ്മി (8) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ശ്രീനാരായണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളാണ് ഇവർ. തൂമ്പാക്കുളം വാഴപ്ലാവിൽ സിജിൻ – സിജി ദമ്പതികളുടെ മകൾ ആണ് മരിച്ച ആദിലക്ഷ്മി. തൂമ്പാക്കുളം തൈപ്പറമ്പിൽ മന്മഥൻ രാജി ദമ്പതികളുടെ മകനാണ് യദുകൃഷ്ണൻ.
ഇന്നലെ വൈകിട്ട് വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ 50 അടി താഴ്ചയുള്ള തോട്ടിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ നിയന്ത്രണം വിടുകയും ഓട്ടോ മറിയുകയും ചെയ്തുവെന്നാണ് ഡ്രൈവർ രാജേഷിന്റെ മൊഴി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റു നാല് കുട്ടികളും ഡ്രൈവറും ചികിത്സയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

