
ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സർക്കാരിൻ്റെ തുടർച്ചയ്ക്ക് മിടുക്കരായ സ്ഥാനാർഥികളെ നാടിന് പരിചയപ്പെടുത്തി കരുനാഗപ്പള്ളി മുനിസിപ്പൽ എൽഡിഎഫ് കൺവൻഷനും രാഷ്ട്രീയ വിശദീകരണയോഗവും ഉദ്‌ഘാടനം ചെയ്‌തുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്.
യുഡിഎഫിൻ്റെ സഖ്യശക്തി ജമാഅത്തെ ഇസ്ലാമിയാണെന്ന് അവര്‍ തന്നെ പരസ്യമായി സമ്മതിച്ചു. ഇതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയുമാണ്. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന യുഡിഎഫ് വര്‍ഗീയവാദ സമീപനം അംഗീകരിക്കുകയാണ്. മറുഭാഗത്ത് ബിജെപിയും ആര്‍എസ്എസും. ഹിന്ദുത്വ അജൻഡ വച്ച് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്നതാണ് ആര്‍എസ്എസിൻ്റെ സിദ്ധാന്തം.
ALSO READ: ട്രെയിനിൽ കെറ്റിലിൽ മാഗിയുണ്ടാക്കി സ്ത്രീ; വീഡിയോ വൈറലായതോടെ വിമർശനം
ഈ രണ്ടുതരം വര്‍ഗീയവാദികളെയും ഇടതുപക്ഷം പരാജയപ്പെടുത്തും. 37 ഡിവിഷനിലെ സ്ഥാനാർഥികളെ എൽഡിഎഫ് മുനിസിപ്പൽ കൺവീനർ ബി സജീവൻ പരിചയപ്പെടുത്തി. ജഗത് ജീവൻലാലി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ് ജയമോഹൻ, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സൂസൻ കോടി, എം എസ് താര, പി ആർ വസന്തൻ, പി കെ ബാലചന്ദ്രൻ, ടി മനോഹരൻ, സി രാധാമണി, ബി ഗോപൻ, തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

