കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണത്തിലേക്ക് എൽഡിഎഫ്; സാബു എബ്രഹാം പ്രസിഡൻ്റ്

KASARKOD DISTRICT PANCHAYAT

കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ പുതിയ നേതൃത്വം ചുമതലയേറ്റെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിലെ സാബു എബ്രഹാമിനെ തെരഞ്ഞെടുത്തു. കെ കെ സോയയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്. പുല്ലൂർ പെരിയ ഒഴികെയുള്ള 37 പഞ്ചായത്തുകളിലും പ്രസിഡൻ്റ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പൂർത്തിയായി.

കാസർകോട് ജില്ലാ പഞ്ചായത്ത് ഹാളിൽ വരണാധികാരിയായ ജില്ലാകളക്ടർ കെ. ഇമ്പശേഖറിൻ്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 7 നെതിരെ 9 വോട്ടുകൾ നേടിയാണ് എൽഡിഎഫിലെ സാബു എബ്രഹാം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ജെ എസ് സോമ ശേഖരയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. ഒരു അംഗമുള്ള ബിജെപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. മഞ്ചേശ്വരം ഡിവിഷൻ അംഗം ഇർഫാന ഇഖ്ബാൽ സമയം വൈകി എത്തിയതിനെത്തുടർന്ന് വോട്ടെടുപ്പിൽ പങ്കെടുപ്പിച്ചില്ല.

ALSO READ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കേന്ദ്ര നീക്കം; പ്രക്ഷോഭങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി സിപിഐഎം പിബി

വൈകിയെത്തിയ യുഡിഎഫ് അംഗത്തിനെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാത്തതിനെതിരെ യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ 8 നെതിരെ ഒൻപത് വോട്ടുകൾ നേടി എൽഡിഎഫിലെ കെ കെ സോയ വിജയിച്ചു. ജസ്ന മനാഫായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണത്തിലെത്തിയപ്പോൾ രണ്ടിടത്ത് യുഡിഎഫിന് ഭരണം ലഭിച്ചു. 37 ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ കക്ഷി നില എൽഡിഎഫ് 14, യുഡിഎഫ് 18, എൻഡിഎ 5 എന്നിങ്ങനെയാണ്. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമു പുല്ലൂർ പെരിയ പഞ്ചായത്തിൽ 9 യുഡിഎഫ് അംഗങ്ങളും ഒരു ബിജെപി അംഗവും വിട്ടുനിന്നതിനെ തുടർന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News