
കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ബേക്കൽ ഡിവിഷനിലേക്ക് ഇന്ന് നടന്ന റീകൗണ്ടിങ്ങിൽ എൽഡിഎഫ് വിജയിച്ചു. ജില്ലാ പഞ്ചായത്തിലെ ബേക്കൽ, പുത്തിഗെ ഡിവിഷനുകളിലേക്കാണ് റീകൗണ്ടിങ് ആവശ്യം ഉയർന്നത്. ഇവിടങ്ങളിൽ ഇന്ന് രാവിലെ 8 മണിമുതൽ റീകൗണ്ടിങ് ആരംഭിച്ചു. രണ്ട് കേന്ദ്രങ്ങളിലായാണ് റീകൗണ്ടിങ് നടക്കുന്നത്.
ബേക്കൽ ഡിവിഷൻ എൽഡിഎഫിന് ലഭിച്ചതോടെ ജില്ലാ പഞ്ചായത്ത് ഭരണം എൽ ഡി എഫ് ഉറപ്പിച്ചു. പുത്തിഗെ ഡിവിഷനിൽ റീകൗണ്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. ജില്ലാ കലക്ടർ കെ ഇമ്പ ശേഖറിന്റെ മേൽനോട്ടത്തിലാണ് റീ കൗണ്ടിങ് നടക്കുന്നത്.
അതേസമയം ബ്ലോക്ക് പഞ്ചായത്തുകളിൽ കാറഡുക്ക , പരപ്പ കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവ എൽഡിഎഫ് നിലനിർത്തി. കാസർകോഡും മഞ്ചേശ്വരവും യുഡിഎഫിന് ലഭിച്ചു. ഗ്രാമ പഞ്ചായത്തുകളിൽ 13 എണ്ണം LDF ഉം 17 യുഡിഎഫും, 3 എൻഡിഎയും നേടിയപ്പോൾ 5 ഇടത്ത് രണ്ട് മുന്നണികൾ തുല്യനിലയിലെത്തി. നഗരസഭയിൽ കാഞ്ഞങ്ങാടും നീലേശ്വരവും എൽഡിഎഫ് മുന്നേറി. കാസർകോട് നഗരസഭ യുഡിഎഫ് നിലനിർത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

