കാസർഗോഡ് നഗരസഭയിൽ മുസ്‌ലിം ലീഗ് നേതാവ് മതം പറഞ്ഞു വോട്ട് തേടിയ സംഭവം: എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

KASARAGOD MUSLIM LEAGUE

കാസർഗോഡ് നഗരസഭയിൽ മുസ്‌ലിം ലീഗ് നേതാവ് മതം പറഞ്ഞു വോട്ട് തേടിയ സഭാവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മതം പറഞ്ഞ് വോട്ട് തേടിയ സ്ഥാനാർഥിയെ അയോഗ്യയാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് നേതാവ് അഷ്‌റഫ്‌ എടനീർ ആണ് കഴിഞ്ഞ ദിവസം മതം പറഞ്ഞ് വോട്ട് തേടിയത്. ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി ആയിരുന്നു മുസ്‌ലിം ലീഗ് നേതാവിന്റെ വോട്ട് തേടൽ. നമ്മൾ അഞ്ച് നേരം നിസ്കരിക്കുന്നവരാണ് എന്നും നോമ്പ് നോൽക്കുന്നവരാണ് എന്നും ഇസ്ലാമിക ചര്യകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസം​ഗം.

ALSO READ: ‘സസ്‌പെൻഡ് ചെയ്ത ആൾ എങ്ങനെയാണ് തദ്ദേശ ഇലക്ഷനിൽ സ്ഥാർത്ഥികളെ നിശ്ചയിക്കുന്നത്? പാലക്കാട്ടെ പാർട്ടി മുതലാളി ഷാഫിക്ക എന്തേ അയാളെ മാറ്റി നിർത്തിയില്ല?’; കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി അഡ്വ. സി ഷുക്കൂർ

16 ആം വാർഡ് തുരുത്തിയിലെ ലീഗ് സ്ഥാനാർത്ഥി ഷാഹിനയ്ക്കായിട്ടാണ് തെരഞ്ഞെടുപ്പ് പരിപാടിയിൽ അഭ്യർത്ഥന. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ മതപരമായ കാര്യങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് അഷ്‌റഫ്‌ എടനീർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News