സീറ്റ് കൊടുത്തില്ല: കാസർഗോഡ് പടന്നയിൽ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ പ്രകടനം നടത്തി യൂത്ത് ലീഗ്

padanna

സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കാസർഗോഡ് പടന്നയിൽ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ പ്രകടനം നടത്തി യൂത്ത് ലീഗ്. പിന്നാലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പടന്ന ഡിവിഷനിൽ യൂത്ത് ലീഗ് റിബൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പടന്ന ഡിവിഷനിലേക്ക് മുസ്ലീം ലീഗ് നേതാവ് ബിസിഎ റഹ്മാൻ പത്രിക നൽകി. ലീഗ് സ്ഥാനാർഥിയായി എം കെ അഷ്റഫ് നേരത്തെ പത്രിക നൽകിയിരുന്നു.

പടന്ന പഞ്ചായത്തിലെ അഞ്ചാം വാർഡിലും ബി സി എ റഹ്മാൻ പത്രിക നൽകി. അഞ്ചാം വാർഡിൽ മുസ്ലീം ലീഗ് സ്ഥാനാർഥി വി കെ അബ്ദുള്ളയാണ്. പത്രിക നൽകിയ ശേഷം ബിസി റഹ്മാനെ ആനയിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി.

ALSO READ: ‘വി ആതിര മേയർ സ്ഥാനാർഥിത്വം പിൻവലിക്കേണ്ടി വന്നതിൻ്റെ നാണക്കേട് ബിജെപിക്ക് സ്വന്തം’: സംസ്ഥാന നേതൃത്വത്തെ പരിഹസിച്ച് സന്ദീപ് വാര്യർ

‘മാഫിയ സംഘം ഗോ ബാക്ക്’, ‘യഥാർത്ഥ ലീഗ് ഞങ്ങളാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് യൂത്ത് ലീഗ് പ്രകടനം നടത്തിയത്. 50ഓളം യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News