‘നമ്മൾ അഞ്ച് നേരം നിസ്കരിക്കുന്നവർ, നോമ്പ് നോൽക്കുന്നവർ; ഇസ്ലാമിക ചര്യകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തുന്നത്’;കാസർഗോഡ് നഗരസഭയിൽ മതം പറഞ്ഞ് വോട്ട് തേടി മുസ്ലിം ലീഗ് നേതാവ്

KASARKODE MUSLIM LEAGUE

മതം പറഞ്ഞ് വോട്ട് തേടി മുസ്ലിം ലീഗ് നേതാവ്. കാസർഗോഡ് നഗരസഭയിൽ ആണ് മുസ്ലിം ലീഗ് നേതാവ് അഷ്‌റഫ്‌ എടനീർ മതം പറഞ്ഞ് വോട്ട് തേടിയത്. ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി ആയിരുന്നു മുസ്ലിം ലീഗ് നേതാവിന്റെ വോട്ട് തേടൽ. നമ്മൾ അഞ്ച് നേരം നിസ്കരിക്കുന്നവരാണ് എന്നും നോമ്പ് നോൽക്കുന്നവരാണ് എന്നും ഇസ്ലാമിക ചര്യകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസം​ഗം. 16 ആം വാർഡ് തുരുത്തിയിലെ ലീഗ് സ്ഥാനാർത്ഥി ഷാഹിനയ്ക്കായിട്ടാണ് തെരഞ്ഞെടുപ്പ് പരിപാടിയിൽ അഭ്യർത്ഥന.

ALSO READ: അപേക്ഷകനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങി; ഇടമലയാർ ഇറിഗേഷൻ പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ മതപരമായ കാര്യങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് അഷ്‌റഫ്‌ എടനീർ പറഞ്ഞു. “അഞ്ചു നേരം നിസ്കരിക്കുന്നവരെയും നോമ്പ് നോക്കുന്ന ആളുകളാണ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ ഇസ്ലാമികമായ എല്ലാ ചിഹ്നങ്ങളെയും മുറുകെ പിടിച്ചുകൊണ്ടാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News