
കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി പ്രസിഡണ്ട് നെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഡിസിസി വൈ. പ്രസിഡണ്ട് ജയിംസ് പന്തമാക്കൽ രാജിവെച്ചു. പാർട്ടി ഭാരവാഹിത്വത്തിനും സ്ഥാനാർത്ഥിയാക്കാനും ഡിസിസി പ്രസിഡൻ്റ് പണം വാങ്ങിയതായി ആരോപണം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡൻറ് പി കെ ഫൈസലിനെതിരെ കോഴ ആരോപണം ഉന്നയിച്ച് ഡിസിസി വൈസ് പ്രസിഡണ്ട് ജയിംസ് പന്തമാക്കൽ രാജിവെച്ചത്.
ഈസ്റ്റ് എളേരി പഞ്ചായത്തിൽ 6 സീറ്റ് തങ്ങൾക്ക് നൽകാമെന്ന് KPCC ഉറപ്പ് നൽകിയിരുന്നു. പിന്നീട് നാല് സീറ്റ് വാഗ്ദാനം നൽകിയെങ്കിലും 1 സീറ്റിൽ ഒതുക്കി. എഐ സിസി കെപിസിസി നേതാക്കൾക്ക് രാജിക്കത്ത് നൽകിയതിന് പിന്നാലെയാണ് ഡിസിസി പ്രസിഡണ്ട് പികെ ഫൈസലിനെതിരെ ജെയിംസ് പന്തമാക്കൽ ആഞ്ഞടിച്ചത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഉണ്ടായ സംഘർഷം ഫൈസലിന്റെ നേതൃത്വത്തിൽ ആസൂത്രിതമായി നടത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. ജയിംസ് പന്തമാക്കലിന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ നാല് വാർഡുകളും ബ്ലോക്ക് പഞ്ചായത്തിൽ ഒരു ഡിവിഷനും നൽകിയെന്ന് വ്യക്തമാക്കിയ പി കെ ഫൈസൽ ആരോപണങ്ങൾ തള്ളി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ചേരിപ്പോരിൽ മറുഭാഗത്തുള്ള നിലവിലെ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ജോസഫ് മുത്തോലിക്ക് സീറ്റ് നൽകരുന്നായിരുന്നു ജെയിംസ് പന്തമാക്കലിന്റെ പ്രധാന ആവശ്യം.
എന്നാൽ ജയിംസ് പന്തമാക്കലിൻ്റെ വാർഡിൽ തന്നെ സീറ്റ് നൽകി ജോസഫ് മുത്തോലിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ കോൺഗ്രസ് മത്സരിക്കുന്ന 17 വാർഡുകളിൽ 7 ഇടത്ത് ഇരുഭാഗത്തെയും വിമതന്മാർ നിലയുറപ്പിച്ചിട്ടുണ്ട്.
നേരത്തെ കോൺഗ്രസുമായി ഇടഞ്ഞ് DDF എന്ന സംഘടനയുണ്ടാക്കി മൂന്ന് തവണ ഈസ്റ്റ് എളേരിയിൽ ഭരണം പിടിച്ച ജയിംസ് പന്തമാക്കൽ 2022ലാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. ജോസഫ് മുത്തോലി വിഭാഗത്തെ മുന്നിൽ നിർത്തി ജയിംസ് പന്തമാക്കലിനെ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒതുക്കുകയാണെന്ന് ആരോപണമുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

