“കശ്മീരിൽ നിന്ന് കനകക്കുന്നിലേക്ക്; പഷ്മിന നൂലഴകുമായി സേനബ്!” ഈ അഞ്ചാം ക്ലസ്സുകാരിയാണ് എസ്‌കലേറയിലെ താരം

kashmiri-girl-zainab-pashmina-shawl-stall-escalera-2026-trivandrum

കനകക്കുന്നിലെ എസ്‌കലേറ 2026 ട്രേഡ് ഫെയറിൽ സന്ദർശകരുടെ മനം കവരുകയാണ് സേനബ് ദാവൂദ് എന്ന കൊച്ചു മിടുക്കി. കശ്മീരിലെ ബരാമുള്ളയിൽ നിന്ന് പഷ്മിന തുണിത്തരങ്ങളുടെയും ഹിമാലയൻ വിഭവങ്ങളുടെയും പെരുമയുമായാണ് ഈ അഞ്ചാം ക്ലാസ്സുകാരി തന്റെ മാതാപിതാക്കളോടൊപ്പം അനന്തപുരിയിൽ എത്തിയിരിക്കുന്നത്. ശീതകാല അവധി ആഘോഷിക്കാൻ അച്ഛൻ ഷെയ്ഖ് ദാവൂദിനും അമ്മ ജമീല ബീഗത്തിനുമൊപ്പം വ്യാപാരമേളകളിൽ പങ്കുചേരുന്നത് സേനബിന് പുത്തരിയല്ലെങ്കിലും, കേരളത്തിലേക്കുള്ള ഇവരുടെ ആദ്യ യാത്രയാണിത്.

ചെറുപ്പമാണെങ്കിലും ലോകപ്രസിദ്ധമായ പഷ്മിന ഷാളുകളുടെ നിർമ്മാണ രഹസ്യങ്ങളും നൂൽവൈവിധ്യങ്ങളും സേനബിന് മനഃപാഠമാണ്. ഹിമാലയത്തിലെ ചാങ്താംഗി ആടുകളുടെ രോമം ഉപയോഗിച്ച് മാസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ നെയ്തെടുക്കുന്ന പഷ്മിനയുടെ മൂല്യം സന്ദർശകർക്ക് വിവരിച്ചു നൽകുന്നതിൽ സേനബ് ഏറെ സജീവമാണ്. ‘Sweetness in Every Drop’ എന്ന ഇവരുടെ ഓൺലൈൻ സ്റ്റോറിന്റെ ഭാഗമായ സ്റ്റോളിൽ കശ്മീരിന്റെ തനിമ വിളിച്ചോതുന്ന ഉൽപ്പന്നങ്ങളുടെ വലിയ ശേഖരം തന്നെയാണുള്ളത്.

ALSO READ : സ്കൂൾ പൂട്ടും മുൻപേ പുസ്തകമെത്തും! അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം ഫെബ്രുവരി 13-ന്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ സംരംഭകർ അണിനിരക്കുന്ന 120-ഓളം സ്റ്റാളുകളിൽ വെച്ചാണ് കശ്മീരിന്റെ ഈ കൊച്ചു അംബാസഡർ ശ്രദ്ധാകേന്ദ്രമാകുന്നത്. ഫെബ്രുവരി രണ്ടാം വാരം വരെ നീളുന്ന എസ്‌കലേറ മേളയിൽ കശ്മീരിന്റെ ഈ അമൂല്യ ശേഖരം കാണാനും വാങ്ങാനും നിരവധി പേരാണ് കനകക്കുന്നിലേക്ക് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News