കഴക്കൂട്ടത്ത് കാറിനുള്ളിലിരുന്ന് മദ്യപാനം: ആറ് പോലീസുകാർക്ക് സസ്പെൻഷൻ

public-drinking-6-police-officers suspenede

കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ കാറിനുള്ളിലിരുന്ന് പരസ്യമായി മദ്യപിച്ച സംഭവത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴക്കൂട്ടം സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസ്സിൽ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനകത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയം സ്റ്റേഷനിലെത്തിയ ഒരാൾ പോലീസുകാർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ALSO READ: മുണ്ടക്കൈ – ചൂരൽമല ദുരന്തം: കോൺഗ്രസ്സും ലീഗും സമാഹരിച്ച തുകയുടെ വിവരങ്ങൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് സ്പെഷ്യൽ സി.പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആറ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തുകൊണ്ട് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്. സസ്പെൻഷൻ നടപടികൾക്ക് പുറമെ, ഈ ഉദ്യോഗസ്ഥർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News