
തിരുവനന്തപുരം കഴക്കൂട്ടത്ത് റെയില്‍വേ മാലിന്യം തള്ളിയ സംഭവത്തില്‍ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചു. മാലിന്യം തള്ളിയ സംഭവത്തില്‍ കോടതി റെയില്‍വേക്ക് നോട്ടീസ് അയച്ചു.
ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് റെയില്‍വേയ്ക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. മാലിന്യം നീക്കിയോ എന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിക്കണം. റെയില്‍വേ മാലിന്യം തള്ളിയ വിഷയം പ്രത്യേകമായി പരിശോധിക്കും. തുടര്‍ന്ന് റെയില്‍വേയ്ക്ക് ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും കോടതി വ്യക്തമാക്കി.
നാല് തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ റെയില്‍വേക്ക് നോട്ടീസ് നല്‍കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. റെയില്‍വേ 25 ടണ്‍ മാലിന്യം തള്ളിയെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് റെയില്‍വേക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്.
English summary : Kerala High Court expresses strong displeasure over illegal dumping of waste on Thiruvananthapuram railway tracks. Court has issued notice to the Railways demanding explanation.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

