വീണാ ജോർജിനെതിരായ കെ എസ് യു ആക്രമണം മര്യാദകേടും ചട്ടമ്പിത്തരവുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

kb ganesh kumar + veena george

കണ്ണൂരിൽ കെ എസ് യു പ്രവർത്തകർ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ നടത്തിയ അക്രമത്തിൽ മന്ത്രിക്ക് പരിക്കേറ്റ സംഭവം, രാഷ്ട്രീയമല്ല വലതുപക്ഷ ചട്ടമ്പിത്തരമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇത് കേരളത്തിന് സ്വീകാര്യമല്ല. കേരളത്തിലെ ജനങ്ങൾക്ക് ഇത് ദഹിക്കില്ല. ഇത്തരം മര്യാദകേട് ആരും കാണിക്കാൻ പാടില്ലെന്നും അത് പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

പരാക്രമം സ്ത്രീകളോടല്ല വേണ്ടത്. ഇത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമല്ല. കരിങ്കൊടി കാണിക്കുന്നതിലും മാതൃകാപരമായ പ്രതിഷേധത്തിലും തെറ്റില്ല. ദേഹോപദ്രവം ഏൽപ്പിക്കുക, ഒരു സ്ത്രീയെ അധിക്ഷേപിക്കുക, ആക്രമിക്കാൻ ചെല്ലുക, തുടങ്ങി തെരുവ് നായ്ക്കളെപ്പോലെ പെരുമാറാൻ പാടില്ലെന്നും അദ്ദേഹം വിമർശിച്ചു.

ALSO READ; ‘ഹരിയാനയിൽ സീറ്റ് കച്ചവട തട്ടിപ്പ് നടത്തി’: കൊടിക്കുന്നിൽ സുരേഷും കെസി വേണുഗോപാലും കോടികൾ തട്ടിയെന്ന ആരോപണവുമായി ഹരിയാന മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഭർത്താവ്

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയുള്ള കെ എസ് യു ആക്രമണം പ്രതിഷേധത്തിന്റെ പേരിലുള്ള കൊലപാതക ശ്രമമാണെന്ന് എം വി ജയരാജൻ അപലപിച്ചു. മന്ത്രിയെ വധിക്കാനാണ് ശ്രമം നടന്നതെന്നും കോൺഗ്രസ് നേതാക്കളടക്കം ഗൂഡാലോചന നടത്തിയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ജയരാജൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News