“നേതാക്കളാണ് പ്രശ്നം”: കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ കെ സി വേണു​ഗോപാൽ

KARNATAKA BJP AGAINST kc-venugopal

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ കെ സി വേണു​ഗോപാൽ. അണികളല്ല നേതാക്കളാണ് പ്രശ്നം, പാർട്ടിക്കകത്തെ വിമർശനം മാധ്യമങ്ങളുടെ മുമ്പില്‍ കലക്കിയാല്‍ അത്തരക്കാരെ കോൺഗ്രസിന് വേണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. വിമർശനം പാർട്ടി ഫോറത്തില്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു,

വിമർശനങ്ങൾ പാർട്ടി ഫോറങ്ങളിൽ മാത്രം മതിയെന്നും മാധ്യമങ്ങളുടെ മുന്നിൽ വിളമ്പുന്നവരെ കോൺഗ്രസിന് വേണ്ട എന്നും വേണുഗോപാൽ വ്യക്തമാക്കി. തൃശ്ശൂരിൽ നടന്ന ഡിസിസിയുടെ നേതൃയോഗത്തിലായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെസി വേണുഗോപാലിന്റെ ഈ വിമർശനം. പാർട്ടി ഫോറങ്ങളിൽ എന്ത് വേണമെങ്കിലും ചർച്ച ചെയ്യാനും ആരെയും വിമർശിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ ഇത് മാധ്യമങ്ങളിലൂടെ പുറത്ത് പറഞ്ഞാൽ അത്തരം കോൺഗ്രസ് നേതാക്കന്മാർ പാർട്ടിക്ക് വേണ്ട എന്ന് തീരുമാനിക്കാൻ ഒരു മടിയുമില്ല എന്നും അദ്ദേഹം പറഞ്ഞു.

ALSO READ – “ഞാൻ എന്ന നിരപരാധിയുടെ ചോര വീഴ്ത്തിയിട്ടും നിങ്ങൾക്ക് ഒന്നും ആവാൻ കഴിഞ്ഞില്ല”: വൈകാരികമായി ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോ​സ്റ്റ്

വേണുഗോപാലിന്റെ ഈ വിമർശനം പി ജെ കുര്യൻ, ശശി തരൂർ തുടങ്ങിയ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടുള്ളതാകാം എന്ന് സൂചനയുണ്ട്. കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഈ മുതിർന്ന നേതാക്കൾ അണികളെയും താഴെത്തട്ടിലുള്ള പ്രവർത്തകരെയും വിമർശിച്ച് രം​ഗത്ത് വന്നിരുന്നു. പാർട്ടിക്കെതിരെയോ പാർട്ടി നേതാക്കൾക്കെതിരെയോ പൊതുവായി പ്രതികരിക്കുന്നവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ല എന്നും കെസി വേണുഗോപാൽ ഭീഷണി മുഴക്കി. നേതാക്കളാണെന്ന് കരുതി പൊതുവേദികളിൽ വിമർശിക്കുന്നവർക്ക് പരിഗണനയും ലഭിക്കില്ലയെന്നും മുനവെച്ച് കെ സി വേണു​ഗോപാൽ പറ‍ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News