‘എയിംസ് ആലപ്പു‍ഴയിലാണ് വരേണ്ടത്’: സുരേഷ് ഗോപിയെ പിന്തുണച്ച് കെ സി വേണുഗോപാൽ

KARNATAKA BJP AGAINST kc-venugopal

എയിംസ് വിഷയത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് കെ സി വേണുഗോപാൽ. എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലാണ് എയിംസ് ആവശ്യമുള്ളത്. നിലവിൽ ആരോഗ്യ സംവിധാനങ്ങൾ കുറവുളളത് ആലപ്പുഴയിലാണ്. ആലപ്പുഴയിൽ എയിംസ് വരുന്നതിന് എല്ലാ പിന്തുണയും നൽകുമെന്ന് മാധ്യമങ്ങളോട് സംസാരിവേ അദ്ദേഹം പറഞ്ഞു.

എൻ എസ് എസിൻ്റെ നിലപാടിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സ് സമുദായ സംഘടനകളെ വെല്ലുവിളിക്കാറില്ലെന്നും തങ്ങളാരെയും അപകീർത്തിപ്പെടുത്താറില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ALSO READ: കലിയടങ്ങാതെ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ; എ എ റഹീം എം പിയുടെ കുടുംബ ഫോട്ടോ ഉപയോ​ഗിച്ചും അധിക്ഷേപം, കേസെടുത്ത് പൊലീസ്

വയനാട് ഡി സി സി അധ്യക്ഷ സ്ഥാനം എൻ ഡി അപ്പച്ചൻ രാജിവെച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധി എം പിയെ വലിച്ചിഴച്ചതിലും അദ്ദേഹം പ്രതികരണം നടത്തി. എൻ ഡി അപ്പച്ചന്‍റെ രാജിയിൽ അനാവശ്യമായി പ്രിയങ്ക ഗാന്ധിയെ വലിച്ചിഴക്കരുതെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സുരേഷ് ഗോപി നടത്തുന്ന കലുങ്ക് സംവാദത്തിനിടെയാണ് എയിംസ് ആലപ്പു‍ഴയിലാണ് വരേണ്ടതെന്നുള്ള പ്രസ്താവന നടത്തിയത്. നേരത്തെയും കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്നുള്ള പ്രഖ്യാപനം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News