
കോണ്‍ഗ്രസ് പരിപാടിക്ക് സ്റ്റേജ് കെട്ടുന്നവരുടെ ശ്രദ്ധയ്ക്ക്,
ഇരുമ്പും തടിയുംകൊണ്ടുള്ള സെറ്റപ്പ് മാറ്റിപിടിക്കേണ്ടതാണ്…
സ്റ്റേജിന്‍റെ ആയുസ്സ് ഇനി പരമാവധി 15 മിനുട്ട് ആയിരിക്കുമെന്നും ആയതിനാൽ 13 മിനുട്ട് കൊണ്ടു സമ്മേളനം അവസാനിപ്പിച്ചു അയല്‍ ദേശത്തുള്ളവര്‍ സുരക്ഷിതർ ആവണമെന്നും ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു…
ചെറിയ സ്റ്റേജും പരിപാടിം ഇനി ഒന്നും പറ്റത്തില്ലടാ…
ഇന്നലെ കെപിസിസിടെ എന്തോ ഒരു പരിപാടിക്ക് ചായേം കൊണ്ടുപോയ അന്യസംസ്ഥാന തൊഴിലാളിവരെ സെക്രട്ടറിയായിട്ടാ തിരിച്ചുവന്നേന്നാ കരകമ്പി…
കാത്തിരുന്ന് കാത്തിരുന്ന് അങ്ങനെ ആ ഭാരവാഹി പട്ടിക റെഡിയായി
13 വൈസ് പ്രസിഡൻ്റുമാർ, 58 ജനറൽ സെക്രട്ടറിമാർ, 12 പ്ലംബർമാർ, 10 AC മേക്കാനിക്ക്, രണ്ട് പണ്ടാരി… പിന്നെ സ്റ്റേജ് പണിക്ക് വന്ന ആറ് സ്പെഷ്യല്‍ കോഡിനേറ്റേഴ്സ്… എല്ലാരും ഹാപ്പി അല്ലേ അത് മതി..
അല്ലടേയ്… നമ്മക്ക് 14 ജില്ലയല്ലേ ഉള്ളൂ… ഓരോ 5 കിലോമീറ്ററിനുള്ളിലും ഓരോ സെക്രട്ടറിയും ഓരോ പ്രസിഡൻ്റും… അതാണ് കോൺഗ്രസ്സിൻ്റെ വിജയം.. അതില്‍ നമ്മള്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല..
എന്തായാലും സംഭവം തന്നെ… അല്ല സംഭവം ജംബോ തന്നെ… ഓ ഇതാണല്ലേ നൂറ് കടക്കും നൂറ് കടക്കുമെന്ന് പറഞ്ഞത്…. അങ്ങനെ പറ ഇപ്പോ ക്ലിയറായി.
കെപിസിസി പുനഃസംഘടനാ പട്ടിക വന്നപ്പോള്‍ അത് കെപിസിസിടെ പട്ടിക അല്ല കെസിടെ പട്ടിക ആണെന്നൊക്കെയാണ് വേറൊരു സംസാരം. അതില്‍ വെല്ല പൊരുളും ഇണ്ടോ എന്തോ… കെസിക്കാണെങ്കില്‍ നേതാക്കളാണ് പ്രശ്നം നേതാക്കള്‍ക്കോ കെസി ആണ് പ്രശ്നം..
ഇലക്ഷനങ്ങ് അടുക്കാറായപ്പോളേക്കും പ്രതിപക്ഷ നേതാവിന്‍റെ തേരോട്ടം അല്ല, പരക്കം പാച്ചിലാരുന്നു നമ്മള്‍ കണ്ടോണ്ടിരുന്നത്. പ്രതിപക്ഷ കസേരേന്ന് നേരെ അങ്ങ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്താമെന്നായിരുന്നു വിചാരം.. പിന്നീടങ്ങോട്ട് കോണ്‍ഗ്രസില്‍ മുട്ടനടിയാണ് നമ്മള്‍ കണ്ടോണ്ടിരുന്നത്. എല്ലാര്‍ക്കും കസേര വേണം സ്ഥാനം വേണം പദവി വേണം.. പക്ഷേ പണിയെടുക്കാന്‍ പറയരുത്..
ഒരു സൈഡില്‍ സതീശന്‍ ഒരു സൈഡില്‍ ചെന്നിത്തല ഒരു സൈഡില്‍ സുധാകരന്‍… അങ്ങേരെ പെട്ടന്നന്നെ അങ്ങ് അവര് തന്നെ ഒതുക്കിയെന്നത് വേറെ കാര്യം… ഇവരിങ്ങനെ രഹസ്യമായ പരസ്യ തൊഴുത്തില്‍ കുത്തുമായി മുന്നോട്ട് പോകുമ്പോഴാണ്… ആ മാസ് എന്‍ട്രി വരുന്നത്… ആരാാാാ
കെ സി… കെ സി വേണുഗോപാല്‍… നേതാക്കള്‍ ശരിയല്ല, നേതാക്കളുടെ… ഒരുമാതിരി സ്വഭാവം കൊണ്ട് വന്നാ പരിപാടി നടക്കൂലാന്ന് തുടങ്ങി കെ സി അങ്ങ് അരങ്ങത്ത് സജീവമായി… സജീവമാകുക മാത്രമല്ല നിക്കുന്ന തട്ടകം അങ്ങ് ഉറപ്പിക്കാനുള്ള സകല കുതന്ത്രങ്ങളും അങ്ങ് ഇറക്കുകയും ചെയ്ത്.
അതിന്‍റെ ആഫ്ടര്‍ എഫക്ട്സാണ് നമ്മളിപ്പോ കണ്ടോണ്ടിരിക്കണത്. സുധാകരന്‍റെ നോമിനിയായി വന്ന സണ്ണി ജോസഫ് ഇപ്പോ എവിടാ…
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരന്‍ കൊണ്ടുവന്ന ജെബി മേത്തര്‍ ഇപ്പ ആര്‍ടെ പക്ഷത്താ…
കെ എസ് യു അധ്യക്ഷ നേതൃസ്ഥാനത്തിരിക്കണ അലേഷ്യസിനെ ആര് കൊണ്ടുവന്നു… എന്നിട്ടിപ്പോ ആരെ സൈഡാ..
പിന്നെ ഷാഫി,രാഹുലും… ഷാഫിം രാഹുലും ചേര്‍ന്നതാണല്ലോ കെ സി..
ചെന്നിത്തലയാണെങ്കില്‍ മൂന്ന് കെ (കെ സുധാകരന്‍,കെ മുരളീധരന്‍,കൊടുക്കുന്നില്‍) കളെ ഒന്നിപ്പിച്ച് കുതന്ത്രം മെനയുകയാണ്..
ഇങ്ങനേ…ഒരു തല്ലുകൂട്ടം…
യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അബിൻ വർക്കിയെ വെട്ടി ഒ ജെ ജനീഷിനെ പ്രസിഡൻ്റാക്കി, ബിനു ചുള്ളിയിലിനെ കൊണ്ടുവരാൻ, ഇല്ലാത്ത വർക്കിങ് പ്രസിഡൻ്റ് സ്ഥാനം സൃഷ്‌ടിച്ചും കെ സി വേണുഗോപാൽ സംഘടന അങ്ങ് എടുത്തു. രാഹുല്‍ ഗാന്ധിയുടെ മെറിറ്റ് മാനദണ്ഡം വരെ ലംഘിച്ചുമായിരുന്നു ആ നീക്കം. ഇതൊക്കെ കൂടിയായപ്പോള്‍ സതീശന്‍ ഏതാണ്ട് പൂർണമായും ചുരുങ്ങിയ മട്ടാണ്.
എ ഐ ഗ്രൂപ്പിന്‍റെ ഒക്കത്തിരുന്ന സ്ഥാനങ്ങളൊക്കെ പോകുകയാണ്, കെ സി വലിച്ചെടുക്കുകയാണ്… കെ സിയുടെ മനസ്സില്‍ ഒരേയൊരു മോഹം മാത്രം… മുഖ്യമന്ത്രി സ്ഥാനം..
കെ സിയേ.. വേണ്ടാട്ടോ..അതിനുള്ളത് ഒന്നൂല…ഒക്കെ പാഴാാാ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

