
വയനാട് ഡിസിസി യോഗത്തിൽ താക്കീതുമായി കെസി വേണുഗോപാൽ. നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ താഴെത്തട്ടിൽ ബാധിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ ഇനി ആവർത്തിക്കരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു. വിഭാഗീയമായ രീതിയിലുള്ള ഇടപെടലുകൾ അവസാനിപ്പിക്കണം. രാജ്യത്തുതന്നെ പാർട്ടിയുടെ ശ്രദ്ധേയമായ ജില്ലയാണ് വയനാട്. പാർട്ടി ഒറ്റക്കെട്ടായി നീങ്ങണം. മോശം പ്രവണതകൾ ഉണ്ടായാൽ കർശനമായ നടപടിയും വേണം. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു. മുള്ളൻകൊല്ലിയിലെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു DCC യോഗത്തിൽ കെസി വേണുഗോപാലിന്റെ വിമർശനം
ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ബാധ്യത തീർക്കുമെന്ന കെപിസിസി പ്രസിഡണ്ടിന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി എൻ എം വിജയന്റെ കുടുംബം. കുടുംബവുമായി സംസാരിക്കാൻ പാർട്ടി നേതാക്കൾ തയ്യാറായിട്ടില്ല എന്ന് പത്മജ പറയുന്നു. അവർ സംസാരിച്ച ശേഷം തുടർ അഭിപ്രായം പറയാം. നേതൃത്വം സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ ഒക്ടോബർ 2ന് സമരവുമായി മുന്നോട്ടു പോകും എന്നാണ് തീരുമാനം. കെപിസിസി ഉപസമിതി നൽകിയ ഉറപ്പ് ബാധ്യതകൾ പൂർണമായി ഏറ്റെടുക്കുമെന്നാണ്. പിന്നീട് ഏകപക്ഷീയമായി മൂന്ന് കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞു. കെപിസിസിക്ക് ഫണ്ടില്ല എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിനുശേഷം സണ്ണി ജോസഫോ ഉപസമിതിയിൽ ഉള്ളവരോ ഒന്നും പറഞ്ഞിരുന്നില്ല. നേതൃത്വം ഇക്കാര്യത്തിൽ നിലപാട് പറയട്ടെ. ഇതിനുശേഷം തുടർ നടപടികൾ പറയാം എന്നും കുടുംബം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


