ദേശീയ–അന്തർദേശീയ ഐടി പദ്ധതികൾക്ക് ഇനി മുതല്‍ വഴി തുറക്കും; CMMI ലെവൽ–5 നേട്ടം സ്വന്തമാക്കി കെൽട്രോണ്‍

സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ സോഫ്റ്റ്‌വെയർ വികസനത്തിലും ഐടി സേവനങ്ങളിലും ആഗോള തലത്തിലുള്ള ഉന്നത അംഗീകാരങ്ങളിലൊന്നായ CMMI ലെവൽ 5 (V3.0) സർട്ടിഫിക്കേഷൻ നേടിയെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് മന്ത്രി പി രാജീവ്.

തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി CMMI ലെവൽ 3 നിലനിർത്തിയിരുന്ന കെൽട്രോൺ, തുടർച്ചയായ വികസന പ്രവർത്തനങ്ങളിലൂടെയാണ് സര്‍ട്ടിഫിക്കേഷൻ നേടിയത്. ഇന്ത്യയിൽ 150ൽ താഴെ സ്ഥാപനങ്ങൾ മാത്രം ഇടം നേടിയിട്ടുള്ള CMMI ലെവൽ 5 എലീറ്റ് ക്ലബ്ബിലേക്ക് ഇടം നേടിയെന്ന് അദ്ദേഹം അറിയിച്ചു.

ALSO READ: പഠനത്തിന് വഴി തുറന്ന് സിഎം വിത്ത് മീ ; അ​ഗസ്ത്യമേഖലയിലെ 59 പേർക്ക് ഇനി അക്ഷരത്തിന്റെ ലോകത്ത് തടസ്സമില്ലാതെ പറക്കാം

ഉന്നത നിലവാരത്തിലുള്ള ഔട്ട്പുട്ടും സ്ഥിരമായ നവീകരണവും ഉറപ്പാക്കിയതിലൂടെയാണ് കെൽട്രോൺ ഈ നേട്ടത്തിന് അർഹമായത്. ഈ സർട്ടിഫിക്കേഷനിലൂടെ ദേശീയതലത്തിലെ വലിയ ഐടി പദ്ധതികളിലും അന്തർദേശീയ ഐടി പദ്ധതികളിലും പങ്കാളിയാകാനുള്ള അവസരങ്ങൾ കെൽട്രോണിന് കൂടുതൽ വിപുലമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ നിരവധി ദേശീയതല പദ്ധതികൾ നടപ്പിലാക്കി വരുന്ന കെൽട്രോണിന് ഈ അംഗീകാരം കൂടുതൽ കരാറുകൾ ലഭിക്കാൻ സഹായകമാകും. കൂടാതെ, നിലവിലെ 1000 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ് ഇനിയും വർധിപ്പിക്കാൻ ഈ നേട്ടം സഹായകരമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News