എല്‍ ഡി എഫ് സര്‍ക്കാരിന്റെ മികവില്‍ പ്രതാപം തിരിച്ചുപിടിച്ച് കെല്‍ട്രോണ്‍

Keltron

കെൽട്രോണിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുമെന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ നാട്ടിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് യാഥാർത്ഥ്യമാക്കാനുള്ള പടികൾ കയറി എൽ ഡി എഫ് സർക്കാർ. കെൽട്രോണിന്റെ വളർച്ചയും, പ്രതാപം തിരിച്ചുപിടിക്കുന്നതിന് കെൽട്രോൺ നടപ്പിലാക്കിയ പദ്ധതികളെയും പറ്റി മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

ഫേസ്ബുക്ക് പോസ്റ്റ്

കെൽട്രോണിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുമെന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ നാട്ടിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ഈ ഉറപ്പ് അടിവച്ചടിവച്ച് യാഥാർത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ് ഞങ്ങൾ.

Also Read: ‘മഴ മണ്ണിലെഴുതിയത്’: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മികവാര്‍ന്ന രചനകള്‍ വായനക്കാരിലേക്ക്; ഡിജിറ്റൽ മാഗസിൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

കഴിഞ്ഞ ദിവസം 8 പുതിയ ഉൽപ്പന്നങ്ങളാണ് കെൽട്രോൺ പുറത്തിറക്കിയിരിക്കുന്നത്. മുങ്ങിക്കപ്പലുകൾക്ക് ആവശ്യമായിട്ടുള്ള, ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന Low-Frequency Ultrasonic Transducer Element, വിമാനത്തിൽ നിന്ന് കടലിലേക്കിട്ട് അന്തർവാഹിനി കണ്ടെത്താനായി ഉപയോഗിക്കുന്ന compact സോണാർ ആയ സോണോബോയ്, ലോഞ്ച് വെഹിക്കിളിൽ ഘടിപ്പിക്കുന്ന പീസോ ഇലക്ട്രിക് വൈബ്രേഷൻ സെൻസർ എന്നീ ഹൈ ടെക് ഉപകരണങ്ങൾ ഇക്കൂട്ടത്തിൽ ചിലതാണ്.

പുതിയ മാർക്കറ്റുകളിലേക്ക് കെൽട്രോൺ ഉൽപ്പന്നങ്ങളെത്തിക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതിയടക്കം ചെയ്യുന്നതിനായിട്ടാണ് മുംബൈയിലെ നിയോ പവറുമായി സഹകരിച്ച് Low-Frequency Ultrasonic Transducer Element കെൽട്രോൺ നിർമ്മിച്ചിരിക്കുന്നത്. വിയറ്റ്നാം അന്തർവാഹിനിക്കായി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ Low-Frequency Ultrasonic Transducer Element കൈമാറുകയും ചെയ്തു. NPOL സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമ്മിച്ചിട്ടുള്ള സോണോബോയ് വിഭാഗത്തിലുള്ള 55 സിസ്റ്റങ്ങൾക്ക് ഇതിനോടകം ഓർഡർ ലഭിച്ചുകഴിഞ്ഞു. ആദ്യ സിസ്റ്റം കൈമാറുകയും ചെയ്തു.

Also Read: ഞായറാഴ്ചയും ഒന്നാം ഓണത്തിനും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും

ഐഎസ്ആർഒയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലോഞ്ച് വെഹിക്കിളിൽ പീസോ ഇലക്ട്രിക് വൈബ്രേഷൻ സെൻസർ നിർമ്മിച്ചുനൽകാനും കെൽട്രോണിന് ഓർഡർ ലഭിച്ച സന്തോഷവും ഈ അവസരത്തിൽ പങ്കുവെക്കുകയാണ്. 90 സെൻസറുകൾ വളരെപ്പെട്ടെന്ന് കെൽട്രോൺ നിർമ്മിച്ചുനൽകും. സാമ്പിൾ കൈമാറുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News