
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം ലഭിച്ച സാംസ്കാരിക പ്രവർത്തകനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ്പ്രസിഡൻ്റുമായ കെ ഇ എൻ കുഞ്ഞഹമ്മദിന് സ്‌നേഹാദരം. കോഴിക്കോട് നടന്ന പരിപാടി സി ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. ‘കെ ഇ എൻ: സാംസ്കാരിക ഇടപെടലുകൾ’ എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു.
കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രവും പുരോഗമന കലാസാഹിത്യ സംഘവും ചേർന്ന്, കോഴിക്കോട് എ കെ ജി ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സിഐടിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.
ALSO READ; മലയാള സിനിമയുടെ കാരണവർക്ക് ഗാന്ധിഭവന്റെ ആദരം; ടി പി മാധവൻ നാഷണൽ അവാർഡ് പത്മശ്രീ മധുവിന് സമ്മാനിച്ചു
വലതുപക്ഷ ആശയങ്ങൾക്കെതിരെ സംസ്കാരത്തിന്റെ മണ്ഡലത്തിൽ നടന്ന വർഗസമരത്തിൽ സജീവമായി ഇടപെട്ട ഒരു തലമുറയുടെ പ്രതിനിധിയാണ് കെ.ഇ.എൻ എന്ന് എളമരം കരീം പറഞ്ഞു. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.പി.ഐ എം ജില്ല സെക്രട്ടറി എം. മെഹബൂബ് ഉപഹാരം സമർപ്പിച്ചു. പ്രൊഫ. എം.എം. നാരായണൻ, ഡോ. കെ.എം. അനിൽ, കെ.ഇ.എൻ എന്നിവർ സംസാരിച്ചു. പരിപാടി വെനിസ്വേലൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

