
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ രൂപപ്പെട്ടിട്ട് നാലുവർഷം കഴിയുന്നുവെന്നും ഈ കാലയളവിൽ വിവിധ പദ്ധതികളിൽ സജീവമായ സാന്നിധ്യം അവർ അറിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ . അസോസിയേഷന്റെ രണ്ടാം വാർഷിക സമ്മേളനത്തിലും കെ എ എസ് ദിനാഘോഷത്തിലും പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസന പദ്ധതി വരെ എല്ലാ മേഖലയിലും സജീവ സാന്നിധ്യം ആയിരുന്നു അസോസിയേഷൻ . ഇത്തരമൊരു കേഡർ സംവിധാനം രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം ശരിയായിരുന്നു. സിഎം വിത്ത് മീ ബന്ധപ്പെട്ട് പ്രവർത്തിക്കാൻ കെ എ എസ് സാധിച്ചിട്ടുണ്ട്. ഭാവിയിൽ ഇതിൽ കൂടുതൽ പ്രവർത്തനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കഴിവിന്റെയും കാര്യക്ഷമതയുടെയും കാര്യത്തിൽ നിങ്ങൾ ആർക്കും പിന്നിലല്ല. അനുഭവങ്ങളുടെ വ്യത്യസ്ത തലങ്ങളുടെ സമന്വയമുള്ള സർവീസ് ആണിത്. വരുന്ന കാലയളവിൽ ഭരണനിർവഹണത്തിൽ കാര്യമായ സംഭാവന ചെയ്യാൻ പോകുന്നവരാണ് നിങ്ങൾ. ജനങ്ങൾക്ക് വേണ്ടിയുള്ള നയങ്ങളാണ് സംസ്ഥാന സർക്കാർ തുടർച്ചയായി നടപ്പിലാക്കുന്നത്. കെ ഫോൺ, കിഫ്‌ബി, ലൈഫ് ഭവന നിർമ്മാണം, നവീന സ്റ്റാട്ടപ്പ് സംവിധാനം വരെ അതിൽ പെടുന്നു. അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നവകേരളം ഒരുക്കാൻ കൂടുതൽ ഊർജ്വസ്വലമാക്കെണ്ടതുണ്ട്.
വിദേശരാജ്യങ്ങളിൽ നിന്ന് പോലും കേരളത്തിൽ ഉള്ളവർക്ക് സേവനങ്ങൾ തേടാവുന്നതാണ്. അഴിമതി രഹിത പാഠം ഉൾക്കൊണ്ടു പോകാൻ നിങ്ങൾക്ക് കഴിയണം. സർവീസ് രൂപീകരിക്കുമ്പോൾ കെ എ എസ് ന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് മൂന്ന് പദ്ധതികൾ പറഞ്ഞിരുന്നു. ഇനിയും മുന്നേറേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് കൂട്ടായ ചർച്ചയിലൂടെ കണ്ടെത്തുകയും ചർച്ചകൾ നടത്തി മുൻകൈയെടുക്കാൻ സംഘടനയ്ക്ക് കഴിയണം.
പൊതു സേവന അവകാശ ബില്ലിലൂടെ ജനങ്ങൾക്ക് സേവനം സുതാര്യമാക്കി. ജനസൗഹൃദമായ പൊതുഭരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മതേതരത്വം എന്നത് ഭരണഘടനാ മൂല്യമാണ്. അത് സംരക്ഷിച്ചു കൊണ്ടുപോവുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ് എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

