
അതിജീവിതയ്ക്കുള്ള തുറന്ന പിന്തുണ അറിയിച്ച് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര മേളയിലാണ് അദ്ദേഹം തൻ്റെ പിന്തുണ അറിയിച്ചത്. ഇന്ത്യയിൽ 30 എഡിഷൻ പൂർത്തിയാക്കുന്ന ഏക സിനിമ മേളയാണ് ഐ എഫ് എഫ് കെയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും എപ്പോഴും അവൾക്കൊപ്പമാണ്.
ഇന്നും കേരളവും സർക്കാരും അവൾക്കൊപ്പമാണ്. പോരാട്ടത്തിൻ്റെ പെൺ പ്രതീകമായ നടി ഐ എഫ് എഫ് കെ വേദിയിൽ ഒരിക്കൽ ഉണ്ടായിരുന്നു. അവൾക്കൊപ്പമാണ് ഞങ്ങളെന്ന് അന്നേ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ആ നടിയുടെ അസാന്നിധ്യത്തിൽ വീണ്ടും അവൾക്കൊപ്പമാണ് കേരളമെന്ന് പ്രഖ്യാപിക്കുന്നതായി മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചിത്രം പലസ്തീൻ ജനതയുടെ ചെറുത്തു നിൽപ്പിനെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊരുതുന്ന ജനതയ്ക്ക് ഒപ്പമാണ് കേരളം എന്ന പ്രഖ്യാപനം കൂടിയാണിത്. വിയറ്റ്നാം ജനതയ്ക്കും കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സിനിമ നയ രൂപീകരണം അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
പലസ്തീൻ ജനതയ്ക്ക് ഒപ്പമാണ് കേരളം എന്നതിൽ സന്തോഷമെന്ന് പലസ്തീൻ അംബാസിഡർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയുെ അദ്ദേഹം പ്രശംസിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

