സ്ഥാനാർഥി നിർണ്ണയം: BJP യിൽ പ്രതിസന്ധി; വട്ടിയൂർക്കാവ് കിട്ടിയില്ലെങ്കിൽ മത്സരിക്കില്ലെന്ന് കെ സുരേന്ദ്രൻ; ശ്രീലേഖയെ ഇറക്കാൻ രാജീവ് ചന്ദ്രശേഖർ

Candidate Discussions Progress, BJP Faces Internal Crisis

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനായപ്പോൾ വിവിധ മുന്നണികളിൽ സ്ഥാനാർഥികളുടെ കാര്യങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ബിജെപി ഇക്കാര്യത്തിൽ തുടക്കത്തിലേ അഭിപ്രായ വ്യത്യാസങ്ങളും ഭിന്ന സ്വരങ്ങളും കൊണ്ട് പ്രതിസന്ധിയിലായിരിക്കുകയാണ്.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ സുരേന്ദ്രൻ പക്ഷവും രാജീവ് ചന്ദ്രശേഖരൻ പക്ഷവും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. വട്ടിയൂർക്കാവ് കിട്ടിയില്ലെങ്കിൽ മൽസര രംഗത്തില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ. എന്നാൽ അവിടെ ശ്രീലേഖയെ രംഗത്തിറക്കാനാൻ രാജീവ് ചന്ദ്രശേഖരന്റെ ശ്രമം.
പക്ഷെ കെ സുരേന്ദ്രന് അനുകൂല നിലപാടാണ് കേന്ദ്ര നേതൃത്വത്തിന്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ സുരേന്ദ്രന് മതിയായ പരിഗണന നൽകണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പക്ഷം.

ALSO READ: ‘ബിജെപിക്ക് വോട്ട് നൽകിയത് പാർട്ടി നിർദ്ദേശപ്രകാരം; ബിജെപിയുമായി സഖ്യമുണ്ടെന്ന് നേതാക്കൾ പറഞ്ഞു’: വെളിപ്പെടുത്തലുമായി പുൽപ്പള്ളി പഞ്ചായത്ത് UDF അംഗം

അതേസമയം പാർട്ടിയിൽ ഉണ്ടാകുന്ന ഭിന്നതയ്ക്ക് പിന്നാലെ അമിത് ഷാക്ക് മുന്നിൽ വിഷയം അവതരിപ്പിക്കാൻ ആണ് ഇരുവിഭാഗവും തീരുമാനിച്ചിരിക്കുന്നത്. 11 ന് ആണ് അമിത് ഷാ പങ്കെടുക്കുന്ന നേതൃയോഗം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിക്ഷിച്ച മുന്നറ്റം ഉണ്ടാക്കാൻ പറ്റാത്തതിൽ അമിത് ഷാക്ക് കടുത്ത അതൃപ്തി ഉണ്ട്. ഇതടക്കം മുൻനിർത്തിയാകും യോഗത്തിലെ ചർച്ചകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News