
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിൻ മേലുള്ള ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ശബരിമല വിഷയത്തിൽ സഭ സ്തംഭിപ്പിക്കുക എന്ന നീക്കം തുടരാനാണ് പ്രതിപക്ഷ തീരുമാനം. കഴിഞ്ഞ ദിവസത്തേതിന് സമാനമായി അടിയന്തരപ്രമേയ നോട്ടീസ് നൽകി വിഷയം ഉന്നയിക്കേണ്ടതില്ല എന്നതാണ് പ്രതിപക്ഷ തീരുമാനം.
ഇന്ന് ചോദ്യോത്തര വേളയോട് കൂടിയാകും സഭ ആരംഭിക്കുക. ലേബർ കോഡ് വിഷയം നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ ആയി ഉയർന്നുവരും.
പ്രതിക്കൂട്ടിലാകുമെന്ന് വ്യക്തമായതോടെ ശബരിമല വിഷയത്തിൽ ചർച്ചയ്‌ക്ക് തയ്യാറാകാതെ നിയമസഭ അലങ്കോലമാക്കി ഒളിച്ചോടുകയായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷം. ‘സ്വർണം കട്ടവരാരപ്പ’ എന്ന ബാനറും പാട്ടുമായി വന്ന പ്രതിപക്ഷം ‘കട്ടത് കോൺഗ്രസാണപ്പ’ എന്ന മറുപടി ഭരണപക്ഷത്തുനിന്നും കൃത്യമായി വന്നതോടെ പരിഭ്രാന്തിയിലായി. അടിയന്തര പ്രമേയ നോട്ടീസ് നൽകിയാൽ ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഭരണപക്ഷം ആവർത്തിച്ചിട്ടും പ്രതിപക്ഷം ചർച്ചയ്‌ക്ക് തയ്യാറായില്ല. മറിച്ച് രാജി വേണമെന്ന് ആവശ്യപ്പെട്ട് സഭ സ്തംഭിപ്പിക്കലായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
സ്വർണം കട്ടവരും വാങ്ങി വിറ്റവരും ഒറ്റ ഫ്രെയിമിൽ വന്നത് സോണിയ ഗാന്ധിയോടൊപ്പമാണെന്നും കട്ടവരാരൊക്കെയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മറുപടി പറയുമെന്നും ഭരണപക്ഷം തിരിച്ചടിച്ചപ്പോഴേക്കും പ്രതിപക്ഷത്തിന് ഹാലിളകി. യുഡിഎഫിന്റെ പാട്ടിന് മറുപാട്ട് പാടുകയും ചെയ്‌തതോടെ അടവ് തിരിഞ്ഞുകൊത്തിയ പരിഭ്രാന്തിയിൽ സഭ അലങ്കോലപ്പെടുത്തുകയായിരുന്നു പ്രതിപക്ഷം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


