‘സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റ്’; പറയുന്ന കാര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്നതായിരിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

K N BALAGOPAL BUDGET

വരാനിരിക്കുന്ന കേരള ബജറ്റ് വെറും വാഗ്ദാനങ്ങൾ മാത്രമുള്ള ഒരു ‘സ്വപ്ന ബജറ്റ്’ ആയിരിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പറയുന്ന കാര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്ന പ്രായോഗികമായ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിന് പോകുന്നതിനു മുൻപ് വീട്ടിൽ വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ആയിരുന്നു പ്രതികരണം.

സാധാരണക്കാരായ തൊഴിലാളികൾ, കൊച്ചു കുട്ടികൾ മുതൽ ആബാലവൃദ്ധം വയോജനങ്ങൾ വരെയുള്ള എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന രീതിയിലാണ് ഈ ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതും, ജനങ്ങൾക്ക് സർക്കാരിനോടുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതുമായ ഒരു ബജറ്റായിരിക്കും ഇതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ALSO READ: സംസ്ഥാന ബജറ്റ് ഇന്ന്: യാഥാർഥ്യത്തിലൂന്നി നിന്നുള്ള രണ്ടാം പിണറായി സർക്കാരിന്റെ ആറാമത് ബജറ്റ് അവതരണം

മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവന്ന കന്യാസ്ത്രീ പെൻഷൻ, വായ്പ എഴുതിത്തള്ളൽ തുടങ്ങിയ തീരുമാനങ്ങൾ ഇതിനോടകം തന്നെ ഫയലുകളിൽ നടപടി പൂർത്തിയായവയാണെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ സൂചിപ്പിച്ചു. കേരളത്തിന്റെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള റെയിൽ പദ്ധതിയെക്കുറിച്ച് (RRTS) അദ്ദേഹം വിശദീകരിച്ചു. ഏത് പേരിൽ അറിയപ്പെട്ടാലും അടുത്ത തലമുറയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഈ പദ്ധതി നടപ്പിലാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഈ പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സിനായി 20 ശതമാനം സംസ്ഥാന വിഹിതവും 20 ശതമാനം കേന്ദ്ര വിഹിതവും ബാക്കി വായ്പ വഴിയും കണ്ടെത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഡൽഹി-മീററ്റ് മാതൃകയിലുള്ള ആർ.ആർ.ടി.എസ് (RRTS) സംവിധാനം മെട്രോ പാതകൾ കൂടി പ്രയോജനപ്പെടുത്തി കൊച്ചി എയർപോർട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന മെച്ചപ്പെട്ട മൊബിലിറ്റി സൗകര്യങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് തയ്യാറാക്കുമ്പോൾ ഫിനാൻസ് കമ്മീഷന്റെ അവാർഡും കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട അർഹമായ വിഹിതവും കൃത്യമായി കണക്കുകൂട്ടുന്നുണ്ടെന്ന് കെ. എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ തവണ കേന്ദ്ര വിഹിതത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന ഘട്ടത്തിൽ കേരളത്തിന് അർഹമായത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News