ആശ വർക്കർമാരെ ചേർത്തുപിടിച്ച ബജറ്റ്; ഓണറേറിയം വർധിപ്പിച്ചു

Kerala industrial growth

ആശ വർക്കർമാരെ ചേർത്തുപിടിക്കുന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റ്. രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് വരുന്നത്. ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചതാണ് ഇതിൽ പ്രധാനം.

പ്രതിമാസ വരുമാനത്തിൽ 1000 രൂപയുടെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശ വർക്കർമാരോട് കേന്ദ്ര സർക്കാർ കണ്ണടക്കുമ്പോ‍ഴാണ് കേരളത്തിന്റെ കരുതൽ. കേന്ദ്ര സർക്കാർ സ്കീമുകളിൽ പണിയെടുക്കുന്നവർക്ക് ദശാബ്ദങ്ങൾക്ക് മുൻപ് നിശ്ചയിച്ച ഓണറേറിയമാണ് കേന്ദ്രം നൽകുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി. ആനുകൂല്യങ്ങൾ പലതവണ കൂട്ടി നൽകുന്ന കേരള സർക്കാരിനെതിരെ സമരം ചെയ്യുന്നവർ കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ കൂടി പ്രതികരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആശാ വർക്കർമാർക്ക് പുറമെ സംസ്ഥാനത്തെ വിവിധ സ്കീം വർക്കർമാരുടെയും താല്ക്കാലിക ജീവനക്കാരുടെയും വേതനത്തിൽ കാലോചിതമായ വർധനവ് വരുത്തിയിരിക്കുകയാണ് സർക്കാർ. അംഗനവാടി വർക്കർമാർ, ഹെൽപ്പർമാർ, സ്കൂൾ പാചക തൊഴിലാളികൾ, പ്രീപ്രൈമറി അധ്യാപകർ, ആയന്മാർ, സാക്ഷരതാ പ്രേരകന്മാർ എന്നിവരുടെ ഓണറേറിയവും വർധിപ്പിച്ചിട്ടുണ്ട്.

ALSO READ: ക്ഷേമപെൻഷന് 14,500 കോടി രൂപ, സ്ത്രീ സുരക്ഷ പദ്ധതിയിൽ 31 ലക്ഷം പേർ, അംഗനവാടി വർക്കർമാരുടെ ശമ്പളം വർധിപ്പിച്ചു

അംഗനവാടി വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപയുടെ വർധനവാണ് പ്രഖ്യാപിച്ചത്. അംഗനവാടി ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയും വർധിപ്പിച്ചു. പ്രീപ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപയുടെ വർധനവ് ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

അതേസമയം സാക്ഷരതാ പ്രേരകന്മാരുടെ പ്രതിമാസ വേതനത്തിലും 1000 രൂപയുടെ വർധനവ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സ്കൂൾ പാചക തൊഴിലാളികളുടെ ദിവസവേതനത്തിൽ 25 രൂപയും വർധിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News