
രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ ബദൽ വികസന പരിപ്രേക്ഷ്യത്തിന് മികവ് കൂട്ടുന്നതാണ് സർക്കാരിന്റെ ബജറ്റ് നിർദ്ദേശങ്ങളെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നമ്മുടെ സംസ്ഥാനത്തെ പുതിയ കാലത്തെ ആവശ്യങ്ങൾക്കനുസൃതവും വെല്ലുവിളികളെ അതിജീവിക്കുന്നതിനുമൊത്ത ഒരു സമീപനമാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് ബജറ്റ് നിർദ്ദേശങ്ങളിലേറെയെന്നും, സംസ്ഥാനത്തിന്റെ എല്ലാ വിഭാഗം ജനങ്ങളെയും അഭിസംബോധന ചെയ്യുന്നതിനൊപ്പം വിവിധ മേഖലകളുടെ അതിവേഗത്തിലുള്ള കുതിപ്പ് ഉറപ്പാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ : പോളിൽ ബജറ്റിന് ഫുൾമാർക്കിട്ട് ജനം: ഉദ്ദേശിച്ചത് നടന്നില്ല; പേജ് തന്നെ പിൻവലിച്ച് മനോരമ
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്തും സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടാക്കുന്ന ടൂറിസം മേഖലയ്ക്കും ഇത്തവണ മികച്ച പരിഗണനയാണ് സർക്കാർ നൽകിയിരിക്കുന്നത്. വികസന കാര്യത്തിൽ മലബാറിനും കോഴിക്കോടിനും ഇത്തവണയും വളരെയേറെ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിൽ കോഴിക്കോട് ജില്ലയുടെ വികസന കുതിപ്പിന് വേഗം കൂട്ടുന്ന ഒട്ടനവധി പദ്ധതികൾ ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രസ്താവനയിലൂടെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


