
മാർത്തോമ സഭ അധ്യക്ഷൻ ഡോക്ടർ തീയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് എത്തിയാണ് മുഖ്യമന്ത്രി ആശംസകൾ നേർന്നത്. രാത്രി എട്ടേകാലോടെയാണ് മുഖ്യമന്ത്രി എത്തിയത്. സഭ ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി മെത്രാപ്പോലീത്തയ്ക്ക് ബൊക്ക നൽകി. മെത്രാപ്പോലീത്ത മുഖ്യമന്ത്രിക്ക് പുസ്തകം കൈമാറി. 15 മിനിറ്റോളം നേരം ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രി വീണാ ജോർജ്, മാത്യു തോമസ് എംഎൽഎ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

