
കേരളം എല്ലാ തരത്തിലും രാജ്യത്തിന് അഭിമാനിക്കാവുന്ന സംസ്ഥാനമായാണ് മുന്നോട്ട് പോകുന്നത്, എന്നാൽ കേന്ദ്ര സർക്കാർ കേരളത്തോട് അവഗണന കാണിക്കുകയാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വികസന മുന്നേറ്റ ജാഥയിലൂടെ തുറന്ന് കാട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടത് പക്ഷ സർക്കാരിന്റെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്.
തെക്കൻ മേഖലയിലും നല്ല പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൻ്റെ അവഗണന കേന്ദ്ര ബജറ്റിൽ പ്രകടമാണ്. തെരഞ്ഞെടുപ്പായത് കൊണ്ട് എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ അവരെ അടക്കം ബജറ്റ് നിരാശപ്പെടുത്തി. കേരളം എന്ന ഒരു സംസ്ഥാനം ഇല്ലെന്ന തരത്തിലാണ് ബജറ്റ് എന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിൻ്റെ ആരോഗ്യരംഗം ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് നടക്കുന്നത്. പക്ഷേ എയിംസ് രാജ്യത്ത് പല സംസ്ഥനത്തും ഉണ്ട്, എന്നാൽ കേരളത്തിന് മാത്രം ഇല്ല. എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തി നിർദ്ദേശിച്ചതാണ്. കേന്ദ്ര മന്ത്രിമാരെ ഒരു പാട് തവണ കണ്ട് സംസാരിച്ചെങ്കിലും നിരാശാ മാത്രമാണ് ബാക്കിയായത്. ഇത്തവണയും കേരളത്തിന് എംയിസ് നൽകാത്തതിൽ നിരാശയുണ്ടായി. ഇത് എയിംസിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

