
എറണാകുളത്തെ ശിശുപരിചരണ കേന്ദ്രത്തിലെ പീഡന ആരോപണം വസ്തുതാ വിരുദ്ധമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി. മാനസിക വൈകല്യമുള്ള പെൺകുട്ടി ഉൾപ്പെടെ നാലുപേർക്ക് പീഡനം എന്ന രൂപത്തിലാണ് ഇന്നു രാവിലെ മുതൽ വാർത്തകൾ പ്രചരിച്ചത്. ഡ്രൈവറും സുരക്ഷാ ജീവനക്കാരനും കുട്ടികളെ പീഡിപ്പിച്ചു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ അങ്ങനെയൊരു സംഭവം കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ ഉണ്ടായിട്ടില്ലെന്ന് ജില്ലാ ശിശു ക്ഷേമ സമിതി വ്യക്തമാക്കി. വനിതാ ജീവനക്കാർ മാത്രമാണ് കാക്കനാട് ശിശു പരിചരണ കേന്ദ്രത്തിൽ ഉള്ളത്. അവിടെ പുരുഷ ജീവനക്കാർ ആരുമില്ല.
വാഹനമോ വാഹനത്തിനായി ഡ്രൈവറോ ഇല്ലെന്നും കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നത് വനിതകൾ ഓടിക്കുന്ന ഓട്ടോറിക്ഷയിൽ ആണെന്നും എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒരുകുട്ടി നൽകിയതായി പറയപ്പെടുന്ന മൊഴിയുടെ സത്യാവസ്ഥ പൊലീസ് പരിശോധിക്കേണ്ടതാണെന്ന് എറണാകുളം ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് അഡ്വ. കെ എസ് അരുൺ കുമാർ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

