
രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. യു എ ഇ ക്യാബിനറ്റ് കാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ഗർഗാവി, സാമ്പത്തിക ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗക്ക് അൽ മാരി, വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഓഫീസ് ഡയറക്ടർ ജനറൽ ബദർ അൽ ഒലാമ, വിദേശ വ്യാപാര വകുപ്പ് അണ്ടർ സെക്രട്ടറി ഫഹദ് അൽ ഗർഗാവി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ജയതിലക്,
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാൻ ഷംസീർ വയലിൽ, ലുലു എക്സ്ചേഞ്ച് സീ ഇ ഒ അദീബ് അഹമ്മദ്, ഷാരൂൺ ഷംസുദീൻ എന്നിവരും സംബന്ധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

