
പാലാ നഗരസഭയിലെ ‘സ്വതന്ത്ര കൂട്ടായ്മ’ കോൺഗ്രസിനും ബിജെപിയ്ക്കും ഇടയിലെ പാലമാണെന്ന് കേരളാ കോൺഗ്രസ് എം. ഈ കൂട്ടുകെട്ടിന്റെ ഭാഗമായാണ് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ മത്സരിച്ച വാർഡുകളിൽ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥികളെ നിർത്താതെ ഇരുന്നതെന്നും കേരളാ കോൺഗ്രസ് എം കോട്ടയം നേതൃത്വം ആരോപിച്ചു. സുരേഷ് ഗോപിയുടെ സന്തത സഹചാരിയാണ് ബിജു പുളിക്കക്കണ്ടമെന്നും ആരോപണമുണ്ട്.
പുളിക്കക്കണ്ടം കുടുംബത്തിലെ സ്വതന്ത്രരുടെ പിന്തുണ സ്വീകരിച്ചത് ബിജെപി – കോൺഗ്രസ് ബന്ധത്തിന്റെ ഭാഗമാന്നെന്നാണ് കേരളാ കോൺഗ്രസ് ആരോപണം. സുരേഷ് ഗോപിയുടെ സന്തത സഹചാരിയാണ് ബിജു പുളിക്കക്കണ്ടം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ വോട്ട് ചേർത്ത്, സുരേഷ് ഗോപിക്കൊപ്പം പ്രചരണ രംഗത്ത് സജീവമായിരുന്നു ബിജു. ആ ബിജുവിനെയും കുടുംബത്തെയുമാണ് കോൺഗ്രസ് ഒപ്പം കൂട്ടിയതെന്ന് കേരളാ കോൺഗ്രസ് ആരോപിച്ചു.
ALSO READ: കൽപ്പറ്റയിൽ ചരിത്രം; പി വിശ്വനാഥൻ നഗരസഭാ ചെയർപേഴ്സൺ, പണിയ സമുദായത്തിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ നഗരസഭാധ്യക്ഷൻ
സ്വതന്ത്രർ മത്സരിച്ച വാർഡുകളിൽ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും ബിജെപി അവർക്ക് രഹസ്യമായ പിന്തുണ നൽകി. ഈ രഹസ്യ നീക്കമാണ് ഇപ്പോൾ പുറത്തായിരുന്നതെന്നും കേരള കോൺഗ്രസ് ആരോപിച്ചു. ദിയ ബിനു പുളിക്കക്കണ്ടം ആണ് പാലാ നഗരസഭയിലെ അധ്യക്ഷ. നഗരസഭ കൗൺസിലറും ബിജു പുളിക്കക്കണ്ടത്തിന്റെ സഹോദരനുമായ ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ് 21കാരിയായ ദിയ. സ്വതന്ത്ര അംഗമായ ദിയ യുഡിഎഫ് പിന്തുണയോടെയാണ് ചെയർപേഴ്സൺ സ്ഥാനത്ത് എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

