
കേരള കോൺഗ്രസ് എം ഇടതുമുന്നണിക്കൊപ്പമെന്ന് ആവർത്തിച്ച് ജോസ് കെ മാണി. മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി. പുതിയ കക്ഷിയെ UDF മുന്നണിയിൽ എടുക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു അതൃപ്തി പരസ്യമാക്കിയുള്ള മോൻസ് ജോസഫ്. എം. എൽഎയുടെ പ്രതികരണം.
കേരളാ കോൺഗ്രസ് LDF വിടുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ജോസ് കെ മാണി രംഗത്ത് വന്നത്. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പമെന്ന് പലവട്ടം ആവർത്തിച്ചിട്ടുണ്ട്. ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് തിരുവനന്തപുരത്തെ സമരത്തിൽ പങ്കെടുക്കാതെ ഇരുന്നത്. ഇത് മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്. കേരള കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു. കേരള കോൺഗ്രസ് എം എൽ.ഡി.എഫിൽ തന്നെ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി.
ALSO READ: കെഎസ്ആർടിസിക്ക് ചരിത്രനേട്ടം: പ്രതിദിന വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്
കേരളാ കോൺഗ്രസ് എം നെ UDF ലേക്ക് ക്ഷണിക്കുന്നതിലുള്ള അത്യപ്തി ജോസഫ് വിഭാഗം വീണ്ടും പരസ്യമാക്കി. ആവർത്തിച്ചുള്ള ക്ഷണം മുന്നണിയുടെ വിശ്വാസത തകർക്കുമെന്നായിരുന്നു മോൻസ് ജോസഫ് എംഎൽഎയുടെ പ്രതികരണം.
അതേ സമയം തിരുവനന്തപുരത്ത് നടന്ന സമരത്തിലെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിനും, പ്രമോദ് നാരായണൻ എംഎൽഎയും LDF തുടരുമെന്നും വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

