കേന്ദ്രസഹായം നാമമാത്രം, അവഗണന തുടർക്കഥ; വികസനത്തിൽ ബിജെപി വാദങ്ങൾ പൊളിച്ചടുക്കി കേരളം

Central aid to Kerala

സംസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന ബിജെപി വാദം വസ്തുതാ വിരുദ്ധം. സംസ്ഥാനം ഫണ്ടിൽനിന്ന് വികസനങ്ങളും പദ്ധതികളും നടത്തുമ്പോഴും കേന്ദ്രം കേരളത്തിലെ നൽകുന്നത് നാമ മാത്ര സഹായം മാത്രം. കേരളത്തിന്റെ മികവിന് കാരണം കേന്ദ്ര പദ്ധതികൾ എന്നാണ് ബിജെപി നേതാക്കളുടെ വാദം. എന്നാൽ കേന്ദ്ര പദ്ധതികൾക്ക് 9,610 കോടി രൂപ മാത്രമാണ് കഴിഞ്ഞ 10 വർഷത്തിൽ പദ്ധതി തുകയായി കേന്ദ്ര അനുവദിച്ചത്. ഇതിൽ സംസ്ഥാന വിഹിതം ആകട്ടെ 40% വും.

തത്വത്തിൽ കേന്ദ്രഹിതം എന്നത് 58,000 കോടിയിൽ താഴെ. കേന്ദ്രത്തിന്റെ പല പദ്ധതികളും കേരളത്തിന് പ്രായോഗികമല്ല അതുകൊണ്ടുതന്നെ തുക ചിലവഴിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. അതിനൊപ്പം ഭവന നിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികളിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാല് ഇത് കഴിയില്ലെന്ന് സംസ്ഥാനം നിലപാടെടുത്തതോടെ പല പദ്ധതികളുടെയും തുക കേന്ദ്രം നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ 10 വർഷത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതിക്കായി സംസ്ഥാനത്തിന് ലഭിച്ച സഹായം 4000 കോടി രൂപ മാത്രമാണ്.

ALSO READ : മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്; കേരളത്തിന് എയിംസ് ലഭിക്കുമോ?

അതേസമയം സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ ബജറ്റ് 2 ലക്ഷം കോടിയിലേക്ക് കുതിച്ചു. സംസ്ഥാനത്തിന്റെ നികുതി വിഹിതം പോലും ഇതുവരെയും കേന്ദ്രം നൽകിയിട്ടില്ല. മറ്റു സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജുകൾ കേന്ദ്രം നൽകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തിയിട്ടും പ്രത്യേക പദ്ധതികളൊന്നും ലഭിച്ചില്ല. കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം മൗനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News