ഭിന്നശേഷി അവകാശ സംരക്ഷണത്തിനായി ഒരുക്കിയ കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി

kerala disability festival

ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഒരുക്കിയ കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. സാമൂഹിക സന്നദ്ധ സംഘടനയായ തണലും കേരളത്തിലെ മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളും ഒത്ത് ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. 21 ഡിസെബിലിറ്റികളെ അനുഭവിച്ചറിയുന്നതിലൂടെ അതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയാണ് ഈ ഫെസ്റ്റിവലിന്റെ പ്രഥമ ലക്ഷ്യം

“Towards An Inclusive Society” എന്ന പ്രമേയമാണ് കോഴിക്കോട് വച്ച് നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ മുന്നോട്ട് വയ്ക്കുന്നത്. ഡിസബിലിറ്റി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മകളിൽ ഒന്നാണ് കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ.

Also read; ‘ലോക മലയാളിയുടെ വേദി’: അഞ്ചാം ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം; വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി


നാല് ദിവസങ്ങളിലായി നടക്കുന്ന വിപുലമായ അക്കാദമിക് സെഷനുകൾ, കലാ – സാംസ്കാരിക പരിപാടികൾ, ഹ്യൂമൻ ലൈബ്രറി, പുസ്തക പ്രകാശനങ്ങൾ, സ്റ്റാളുകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഒന്നാം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, കോഴിക്കോട് മേയർ ഒ സദാശിവൻ തുടങ്ങിയവർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News