
സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലാണ്. എല്ലായിടത്തും സ്ഥാനാർത്ഥികൾ പ്രചാരണത്തിനായി ഇറങ്ങിക്കഴിഞ്ഞു. ഇതിനിടെ മുന്നണികൾക്കായി തെരഞ്ഞെടുപ്പ് പ്രചാരണ സാധനങ്ങളുടെ വിൽപ്പനയും സജീവമായി. രാഷ്ട്രീയ പാർട്ടികളുടെ തൊപ്പികൾ , കൊടികൾ , തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവയെല്ലാം കടകളിൽ എത്തി തുടങ്ങി. കച്ചവടം പൊടിപൊടിക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്ന പക്ഷമില്ല. എല്ലാ മുന്നണികൾക്കും വേണ്ട പ്രചാരണ സാധനങ്ങൾക്കായി കടകളിലെത്താം. കൊടിയും പോസ്റ്ററും തോരണങ്ങളും തൊപ്പിയും എല്ലാം റെഡി. മാത്രമല്ല, ആധുനിക രീതിയിലുള്ള വോട്ടിങ്ങ് മെഷീനും വേട്ടേഴ്സ് സ്ലീപുമടക്കം വിൽപ്പനക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല വിൽപ്പനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
തൊപ്പികളും കൊടികളും പാലക്കാട്ടെ ചില വ്യാപാരികൾ നിർമ്മിക്കുന്നുമുണ്ട്. സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞില്ലെങ്കിലും മുന്നണികൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 10 രൂപ മുതൽ വലിപ്പമനുസരിച്ച് 1000 രൂപ വരെയുള്ള കൊടികൾ വില്പനക്കുണ്ട്. സൂറത്ത്, ശിവകാശി , ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് സാധനങ്ങൾ എത്തുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

