പവർകട്ടില്ലാത്ത കേരളം: യുഡിഎഫിന്റെ 5 വർഷത്തേക്കാൾ കുറഞ്ഞ നിരക്ക് വർധനവ് എൽഡിഎഫിന്റെ 10 വർഷത്തിൽ, കണക്കുകൾ പുറത്ത്

POWER CUT IN KERALA

പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാതെ, എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുന്ന ഒരു നവകേരളം സൃഷ്ടിക്കുകയാണ് കേരളസര്‍ക്കാര്‍. കഴിഞ്ഞ 9 വര്‍ഷത്തിനിടെ മഹത്തായ മാറ്റങ്ങളാണ് കേരളത്തിലെ വൈദ്യുതി മേഖലയിലുണ്ടായത്. കേരളത്തിലെ വൈദ്യുതി മേഖലയെക്കുറിച്ചും നിരക്ക് വർദ്ധനയെക്കുറിച്ചും രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്ന സാഹചര്യത്തിൽ, മുൻ സർക്കാരുകളുടെ കാലത്തെ വൈദ്യുതി നിയന്ത്രണങ്ങളെയും നിരക്ക് വർദ്ധനയെയും കുറിച്ചുള്ള വസ്തുതകൾ പരിശോധിക്കുന്നത് പ്രസക്തമാണ്.

ഇടതുപക്ഷം ഭരിച്ച അഞ്ചു വർഷക്കാലം കേരളത്തിൽ ഒരു ദിവസം പോലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല എന്ന വസ്തുത അഭിമുഖത്തിൽ ചോദ്യമായി ഉയർന്നപ്പോൾ മന്ത്രി ആര്യാടൻ മുഹമ്മദിന് അത് സമ്മതിക്കേണ്ടി വന്നു. ആ സമയത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ട് തവണയോളം പവർകട്ട് ഏർപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ എൽഡിഎഫ് സർക്കാർ ഭരിച്ച അഞ്ചുവർഷം ഒരു ദിവസം പോലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന് അവതാരകൻ പറയുമ്പോൾ മറുപടിയായി, കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതുപോലെയുള്ള മഴയുടെ കുറവ് ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് ആണ് അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞത്. കൃത്യമായ ആസൂത്രണത്തിലൂടെ എൽഡിഎഫ് സർക്കാർ ഒഴിവാക്കിയ പവർകട്ട്, യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആവർത്തിക്കുന്നത് ഭരണരംഗത്തെ പിടിപ്പുകേടാണെന്ന വിമർശനം ആയിരുന്നു ആ സമയത്ത് ഉയർന്നിരുന്നത്.

ALSO READ: ആദ്യം വൈബെന്ന് പറയുക, പിന്നെ ചുമ്മാതാണെന്ന് പറയുക; സ്വന്തം വാക്കുകളെ നുണയെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ്, എങ്ങനെ ജനങ്ങൾ ഇവരെ വിശ്വസിക്കും ?

കൃത്യമായ കണക്കുകൾ നമുക്ക് നോക്കാം

വൈദ്യുതി നിരക്ക് വർദ്ധന: യു.ഡി.എഫ് കാലം (2011-2016)

2011 മുതൽ 2016 വരെയുള്ള യു.ഡി.എഫ് സർക്കാരിന്റെ അഞ്ച് വർഷക്കാലത്ത് കേരളത്തിൽ വൈദ്യുതി നിരക്കിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. അഞ്ച് വർഷം കൊണ്ട് ആകെ 47.93 ശതമാനമാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഇതിന്റെ വാർഷിക കണക്കുകൾ താഴെ പറയുന്നവയാണ്:

  • 2012-ൽ 24% വർദ്ധനവ്.
  • 2013-ൽ 9.1% വർദ്ധനവ്.
  • 2014-ൽ 14.83% വർദ്ധനവ്.

വൈദ്യുതി നിരക്ക് വർദ്ധന: എൽ.ഡി.എഫ് കാലം (2016-2026)

2016 മുതൽ 2026 വരെയുള്ള പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണകാലം പരിശോധിക്കുമ്പോൾ, നിരക്ക് വർദ്ധനവ് മുൻപത്തെ അഞ്ച് വർഷത്തെ അപേക്ഷിച്ച് കുറവാണെന്ന് കാണാം. ഈ പത്ത് വർഷക്കാലം കൊണ്ട് ആകെ 26.02 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ വിശദമായ കണക്കുകൾ ഇപ്രകാരമാണ്:

  • 2017-ൽ 4.77%.
  • 2019-ൽ 7.32%.
  • 2022-ൽ 6.59%.
  • 2023-ൽ 3.20%.
  • 2024 ഡിസംബറിൽ നിശ്ചയിച്ചിട്ടുള്ള 2.39%.
  • 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കുന്ന 1.75%.

ചുരുക്കത്തിൽ, യു.ഡി.എഫ് സർക്കാരിന്റെ അഞ്ച് വർഷത്തെ കാലയളവിൽ ഉണ്ടായ നിരക്ക് വർദ്ധനയേക്കാൾ (47.93%) കുറഞ്ഞ വർദ്ധനവ് മാത്രമാണ് എൽ.ഡി.എഫ് സർക്കാരിന്റെ പത്ത് വർഷത്തെ കാലയളവിൽ (26.02%) ഉണ്ടായിട്ടുള്ളതെന്ന് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News