മുഖ്യമന്ത്രിയുടെ മകനെതിരായ ഇ ഡി സമൻസ്: ‘തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം എന്തുകൊണ്ട് ഇതൊക്കെ പുറത്തു വരുന്നു?’: മന്ത്രി കെ എൻ ബാലഗോപാല്‍

kn balagopal-sabarimala-road-development

മുഖ്യമന്ത്രിയുടെ മകനെതിരായ ഇ ഡി സമൻസില്‍ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാല്‍. കൂടുതൽ കാര്യങ്ങൾ ആർക്കും അറിയില്ല. ഇത്രയും വർഷം വരാത്ത കാര്യങ്ങൾ പെട്ടെന്ന് വലിയ വാർത്തയായി വരുന്നു. എന്താണ് ഇതിന് പിന്നിലെന്ന് സംശയിക്കാവുന്നതേ ഉള്ളൂ. സമൻസ് കൊടുത്തെങ്കിൽ എന്തുകൊണ്ട് തുടരന്വേഷണം നടത്തിയില്ലെന്ന് അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം എന്തുകൊണ്ട് ഇതൊക്കെ പുറത്തു വരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈന്തപ്പഴം, സ്വർണക്കടത്ത് അങ്ങനെ കുറെ കാര്യങ്ങളെത്തി. എന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ പറ്റില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ചർച്ചകൾക്കായി  ഈജിപ്തിലേക്ക് പോകവേ വാഹനാപകടം; മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ മരിച്ചു

ശബരിമല ശില്‍പപാളി മോഷണത്തിലും അദ്ദേഹം പ്രതികരണം നടത്തി. തെറ്റായ ചില കാര്യങ്ങൾ നടന്നതായി കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു കുറ്റവാളി പോലും സംരക്ഷിക്കപ്പെടില്ല. കുറ്റക്കാരെ കൈയ്യാമം വെച്ച് അകത്താക്കുെമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും വിവാദവും പുറമറയും ഉണ്ടാക്കി കുളം കലക്കണ്ട. കല്ലും നെല്ലും തിരിയട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News