ജിഎസ്ടി പരിഷ്കരണം; “നികുതി കുറയുന്നത് നല്ല കാര്യം; പക്ഷെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല”; മന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal

നികുതി കുറയുന്നത് നല്ല കാര്യം ജനങ്ങൾക്ക് നല്ല കാര്യമാണെന്നും എന്നാൽ നികുതി കുറയുന്നതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല എന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ജിഎസ്ടിയിലെ 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കിയ നടപടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നികുതി കുറയുന്നതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല എന്നും സംസ്ഥാന സർക്കാർ നടത്തിയ പഠനത്തിലൂടെയാണ് ഇത് വ്യക്തമായത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: ആറര പതിറ്റാണ്ടുകാലത്തെ മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യം; ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി ഈ മാസം പ്രാബല്യത്തിൽ വരുമെന്ന് റവന്യൂ മന്ത്രി

നികുതി കുറയ്ക്കുമ്പോൾ കമ്പനികളാണ് ഇതിലൂടെ ലാഭം എടുക്കുന്നത്. ഇത് സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കേന്ദ്ര സർക്കാരിന് മറ്റ് വരുമാനം മാർഗ്ഗമുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന് വരുന്ന നഷ്ടം നികത്തുന്നതെങ്ങനെയെന്ന് ചർച്ച ചെയ്യേണ്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ട നിർണായകമായ മീറ്റിംഗ് സെപ്റ്റംബർ അവസാനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News