മത്സ്യത്തൊഴിലാളി വിധവാ പെൻഷൻ: 5.28 കോടി രൂപ അനുവദിച്ചു; 8842 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും

kerala-fisheries-widow-pension-allotted-saji-cheriyan-announcement

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്കായി 5.27 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അഞ്ച് കോടി ഇരുപത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപയാണ് മൂന്ന് മാസത്തെ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്. 2026 ഏപ്രിൽ മാസം വരെയുള്ള പെൻഷൻ തുകയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്.

സർക്കാർ ധനസഹായത്തോടെ പെൻഷൻ ലഭിക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ 8842 ഗുണഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി മാസത്തെ പെൻഷൻ വിതരണ നടപടികൾ ഉടനടി ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ : പശ്ചിമേഷ്യൻ സംഘർഷം: പ്രവാസികളുടെ തുണയായി നോർക്ക; ഹെൽപ്പ് ഡെസ്കിൽ ഇതുവരെ ലഭിച്ചത് 830 കോളുകൾ

തീരദേശ നിവാസികളുടെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും ക്ഷേമത്തിന് സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നതെന്നും കൃത്യസമയത്ത് പെൻഷൻ തുക ഉറപ്പാക്കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY : Fisheries Minister Saji Cheriyan has announced the allocation of ₹5,27,92,000 for the distribution of widow pensions under the Kerala Fishermen’s Welfare Fund Board. This move is aimed at providing financial security to the coastal community families who rely on state-sponsored welfare schemes.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News