ഒഇസി പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിനായി 200 കോടി രൂപ അനുവദിച്ചു

scholorship

ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഒ.ഇ.സി, ഒ.ഇ.സി(എച്ച്), എസ്.ഇ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് വിതരണത്തിനാണ് തുക ലഭ്യമാക്കിയത്. ഈ വര്‍ഷം ബജറ്റില്‍ 240 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് നേരത്തേ അനുവദിച്ചിരുന്നു.

ഇപ്പോള്‍ 200 കോടി രൂപ അധികവിഹിതമായാണ് അനുവദിച്ചത്. ഇതോടെ ഈ ഇനത്തിലെ കുടിശ്ശിക പൂര്‍ണ്ണമായും വിതരണം ചെയ്യാനാകും. കഴിഞ്ഞവര്‍ഷം ബജറ്റില്‍ 40 കോടി രൂപയായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ കുടിശ്ശികയടക്കം 358 കോടി രൂപ വിതരണം ചെയ്തു.

ALSO READ: കേരള സര്‍വകലാശാലയിലെ ജാതി വിവേചനം: ഡോ. സി എൻ വിജയകുമാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ

എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പുകള്‍ക്കായി ഈ സര്‍ക്കാര്‍ ഇതിനകം 5326 കോടി രൂപ അനുവദിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ 3853 കോടി രൂപ വിതരണം ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിൻ്റെ കാലത്ത് 2069 കോടി രൂപയാണ് ചെലവാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News