‘ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം പൂശലിൽ ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണത്തിന് സർക്കാർ പൂർണ പിന്തുണ നൽകും’; മന്ത്രി വി എൻ വാസവൻ

vn-vasavan-

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം പൂശലിൽ ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്തു മന്ത്രി വി എൻ വാസവൻ. അന്വേഷണത്തിന് സർക്കാർ പൂർണ്ണ പിന്തുണ നൽകും.


2019 ൽ ദേവസ്വം ബോർഡ് എടുത്ത തീരുമാനം ശരിയാണെന്നും എന്നാൽ സെക്രട്ടറിയുടെ ഉത്തരവ് മറിച്ചാണെങ്കിൽ അത് എങ്ങനെ എന്നത് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശലിൽ സമഗ്ര അന്വേഷണം വേണം എന്നത് തന്നെയായിരുന്നു സർക്കാരിൻറെ ആവശ്യം. സർക്കാരിൻറെ ആവശ്യം കോടതി അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.

ALSO READ: ദേവസ്വം മന്ത്രിയ്ക്കെതിരായ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പരാമർശങ്ങൾ അപലപനീയം; മന്ത്രി വി ശിവൻകുട്ടി

2019ൽ ദേവസ്വം ബോർഡ് എടുത്ത തീരുമാനം ശരിയാണ്. അത് ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ്. സെക്രട്ടറിയുടെ ഉത്തരവ് മറിച്ചാണ് വന്നതെങ്കിൽ എങ്ങനെയെന്നത് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലുകൾ പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന് സംശയമുള്ളതായും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് സർക്കാർ 98 മുതൽ 2025 വരെയുള്ള കാര്യങ്ങൾ അന്വേഷിക്കട്ടെ എന്ന നിലപാടെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News