
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് ഡോ. കെ.കെ. ഗീതാകുമാരിയെ മാറ്റി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉത്തരവിറക്കി. പകരം ഡോ. സിസ തോമസിനാണ് വിസിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. സർക്കാരുമായി യാതൊരു ആലോചനയുമില്ലാതെ ഏകപക്ഷീയമായ നീക്കമാണ് ഗവർണർ നടത്തിയിരിക്കുന്നത്. യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഡോ. കെ.കെ. ഗീതാകുമാരിയുടെ നിയമനം നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ ഈ കടുത്ത നടപടി.
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യം പാടില്ലെന്ന സുപ്രീംകോടതി വിധി മുൻനിർത്തിയാണ് അദ്ദേഹം വിസിയെ പുറത്താക്കിയത്. നേരത്തെ ഇതേ വിഷയത്തിൽ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് വിസി സമർപ്പിച്ച മറുപടി തള്ളിക്കൊണ്ടാണ് ഈ പുറത്താക്കൽ ഉത്തരവ്.
ALSO READ : മത്സ്യത്തൊഴിലാളി വിധവാ പെൻഷൻ: 5.28 കോടി രൂപ അനുവദിച്ചു; 8842 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും
സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഗവർണർ നടത്തുന്നതെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു. നേരത്തെ കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായി കടുത്ത ഭിന്നതയിലായിരുന്ന സിസ തോമസിനെ വീണ്ടും നിയമിച്ചത് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയൊരു നിയമയുദ്ധത്തിന് കൂടി ഇതോടെ വഴിതുറന്നിരിക്കുകയാണ്
കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃത വകുപ്പില്‍ പ്രൊഫസറായിരുന്ന ഡോ. കെ കെ ഗീതാകുമാരിയെ 2024ലാണ് കാലടി സര്‍വകലാശാല വിസിയായി മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

