കുട്ടികളിലെ സോഷ്യൽ മീഡിയ ആസക്തി തടയാൻ നിയമ നിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ

V Sivankutty ABOUT Ramesh Chennithala

വിദ്യാർഥികൾക്കിടയിലെ സോഷ്യൽ മീഡിയ ആസക്തി തടയുന്നതിനായി പുതിയ നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഈ മാസം തന്നെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 13-ന് പട്ടം സെന്റ് മേരീസ് സ്കൂളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൂടാതെ, 15 വർഷത്തിന് ശേഷം പ്ലസ് വൺ പാഠപുസ്തകങ്ങളിൽ സമഗ്രമായ പരിഷ്കരണം വരുത്തിയതായും മന്ത്രി വ്യക്തമാക്കി.

ALSO READ : മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പിലാക്കാൻ കർണാടക കോൺഗ്രസ് സർക്കാർ; രൂക്ഷവിമർശനവുമായി എം എ ബേബി

കേന്ദ്ര സർക്കാർ 1166 കോടി രൂപയുടെ ഫണ്ട് അനുവദിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടും സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള യൂണിഫോം വിതരണം മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പുനൽകി. കുട്ടികളുടെ ആവശ്യമായതിനാൽ സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തി യൂണിഫോം വിതരണം ചെയ്യും. ഇതിനൊപ്പം ശബരിമല കൊടിമരം പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും കേന്ദ്രത്തിന്റെ ലേബർ കോഡ് നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News