കാൻസർ പ്രതിരോധ ക്യാംപെയ്ൻ: എട്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ സ്ക്രീനിങ്ങിൻ്റെ ഭാഗമായെന്ന് മന്ത്രി വീണാ ജോർജ്

veena george

കാൻസർ പ്രതിരോധ ക്യാംപെയ്നില്‍ എട്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ സ്ക്രീനിങ്ങിൻ്റെ ഭാഗമായെന്ന് മന്ത്രി വീണാ ജോർജ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കാൻസർ സ്ക്രീനിംഗ് ആരംഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. HPV വാക്സിൻ 11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. കേരളത്തെ കാൻസർ ചികിത്സയുടെ ഹബ്ബായി മാറ്റാൻ കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു.

ചികിത്സയിലും പരിശോധനയിലും വലിയ മാറ്റമാണുണ്ടായത്. അപൂർവ രോഗ ചികിത്സയ്ക്ക് ബജറ്റിൽ തുക നീക്കിവെച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സ്ക്രീനിംഗ് ക്യാമ്പയിനിൽ 885 പേർക്ക് ക്യാൻസർ കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളിൽ സ്താനാര്‍ബുദമാണ് കൂടുതൽ കണ്ടെത്തിയിട്ടുള്ളത്.

ALSO READ: ചരിത്രനേട്ടവുമായി ‘അദാനി എനര്‍ജി സൊല്യൂഷന്‍സ്’; നിശ്ചിത സമയപരിധിക്ക് മുന്നേ ഒരുകോടി സ്മാര്‍ട്ട് മീറ്ററുകള്‍ വിതരണം ചെയ്തു

സംസ്ഥാന സർക്കാർ അനുകൂലിക്കാഞ്ഞതിനാലാണ് കൊല്ലം ഇ.എസ്.ഐ. ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്താൻ ക‍ഴിയാത്തതെന്നുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവാസ്തവമാണെന്ന് മന്ത്രി പറഞ്ഞു. ജനുവരി മാസത്തിലാണ് അപേക്ഷ വരുന്നത്. സർക്കാർ ആവശ്യം നിരാകരിച്ചിട്ടില്ല. NMC മാനദണ്ഡമനുസരിച്ചുള്ള മിനിമം കാര്യങ്ങൾ ഉറപ്പാക്കണം. ന്യൂനതകൾ പരിഹരിച്ച് റിപ്പോർട്ട് ലഭ്യമാക്കി നടപടി സ്വീകരിക്കാനാണ് പറഞ്ഞിട്ടുള്ളത്. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉറപ്പ് വരുത്തണമെന്ന് മന്ത്രി പറഞ്ഞു.

ദേശീയ മെഡിക്കൽ കമ്മീഷൻ്റെ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. കേരളത്തിനുള്ള AIIMS നൽകാത്തത് മറച്ചു വെക്കാനാണ് ഇത്തരം പ്രചാരണം നടക്കുന്നത്. DME യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള പ്ലാൻ നൽകാൻ ESIയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ESI പ്ലാൻ നൽകിയാൽ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News