
തെറ്റായ പ്രചാരണങ്ങളിലൂടെ കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കാൻ ശ്രമമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. ഇതിനെ മറികടന്ന് ആരോഗ്യ മേഖലയിൽ വൻ നേട്ടമുണ്ടാക്കിയെന്ന് മന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണവും പ്രതിഷേധവും കാരണം മൂന്ന് ഡോക്ടർമാർ രാജിവെച്ചിരുന്നു. ആ ആശുപത്രിയിലെ രാത്രികാല സംവിധാനം ഇല്ലാതായി. ഇതൊക്കെ സ്വകാര്യ ആശുപത്രികളാണ് ഗുണമുണ്ടാകുന്നതെന്ന് അവർ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ 98 കോടിയുടെ വികസനമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. അഭിമാനകരമായ നേട്ടമാണ്. ശിശുമരണ നിരക്ക് വികസിത രാജ്യങ്ങളെക്കാൾ താഴേയായി. കൂട്ടമായുള്ള പ്രവർത്തനത്തിൻ്റെ ഭാഗമാണിതെന്നും നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തമായെന്നും മന്ത്രി പറഞ്ഞു. ലാബ് സൗകര്യങ്ങളൊരുക്കിയതിനാല്‍ സ്വകാര്യ ലാബിനെ ആശ്രയിക്കേണ്ട ആവശ്യമേയില്ലെന്ന് മന്ത്രി പറഞ്ഞു.
ALSO READ: ‘2016ൽ അധികാരത്തിൽ വന്ന സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ 98% കാര്യങ്ങളും നടപ്പിലാക്കി’; ജോസ് കെ മാണി
അതേസമയം, കോഴിക്കോട് ചേവായൂരിലൊരുങ്ങുന്ന രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് (ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂഷൻ) മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 617 കോടി കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. ചേവായൂർ ത്വക് രോഗാശുപത്രി വളപ്പിലെ 20 ഏക്കറിൽ ട്രാൻസ്‌പ്ലാന്റിലാണ് ഇൻസ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

