‘രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം, അധികാരം പിടിക്കുന്നതിനു വേണ്ടി പ്രതിപക്ഷം കള്ള പ്രചാരവേലകൾ നടത്തുന്നു’: ഡി കെ മുരളി എംഎല്‍എ

കേരളത്തിലെ ആരോഗ്യ മേഖലയുടെ നേട്ടങ്ങൾ മറച്ചുവെക്കാൻ വേണ്ടിയുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസെന്ന് ഡി കെ മുരളി എംഎല്‍എ. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സയ്ക്കിടെ രോഗികൾ ആരും സർക്കാർ ആശുപത്രിയിൽ മരിച്ചിട്ടില്ല. യുഡിഎഫ് ഭരിച്ച കാലം കൂടി കേരളത്തിൽ ഉണ്ടായിരുന്നു എന്നത് പ്രതിപക്ഷം മറക്കരുതെന്ന് അദ്ദേഹം നിയമസഭയില്‍ ഓര്‍മിപ്പിച്ചു.

2015ൽ അന്നത്തെ ആരോഗ്യമന്ത്രി ചികിത്സ കിട്ടാത്തത് കൊണ്ട് നിഖിൽ എന്ന രോഗി മരിച്ചുവെന്ന് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സ ലഭിക്കാതെ മരണപ്പെട്ടത് യുഡിഎഫ് സർക്കാരിൻ്റെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. വിളപ്പിൽശാല സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. മിനിറ്റുകളുടെ വ്യത്യാസത്തിൽ രോഗിയെ ഡോക്ടർ കണ്ടു. മനുഷ്യസാധ്യമായതല്ലേ ചെയ്യാൻ കഴിയൂവെന്ന് അദ്ദേഹം ചോദിച്ചു. ചില മാധ്യമങ്ങൾ മരണത്തെപ്പോലും രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ALSO READ: കേരളം കരുത്തോടെ മുന്നോട്ട്; ഉയർന്ന GSDPയുള്ള ആദ്യ 10 സംസ്ഥാനങ്ങളിൽ ഒന്നായി കേരളം

അധികാരം പിടിക്കുന്നതിനു വേണ്ടി കള്ളപ്രചാരവേലകൾ കൊണ്ടുവരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News