
കേരളത്തിലെ ചികിത്സാ സംവിധാനം ഏറ്റവും മെച്ചപ്പെട്ടതെന്ന് നാദാപുരം മണ്ഡലം എം എൽ എ ഇ കെ വിജയൻ. സംസ്ഥാനത്തെ ആരോഗ്യ മേഖല തകർന്ന് തരിപ്പണമായി എന്ന് ചിത്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ആരെ സഹായിക്കാൻ വേണ്ടിയാണ് ഈ പ്രചാരണം എന്നും അദ്ദേഹം ചോദിച്ചു.
‘കേരളത്തിലെ ചികിത്സാ സംവിധാനം ഏറ്റവും മെച്ചപ്പെട്ടതാണ് എന്നതിൽ സംശയമില്ല. സംസ്ഥാനത്തെ ആരോഗ്യ മേഖല തകർന്ന് തരിപ്പണമായി എന്ന് ചിത്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ആരെ സഹായിക്കാൻ വേണ്ടിയാണത്?’, ഇ കെ വിജയൻ എം എൽ എ ചോദിച്ചു.
ALSO READ: കേരളം കരുത്തോടെ മുന്നോട്ട്; ഉയർന്ന GSDPയുള്ള ആദ്യ 10 സംസ്ഥാനങ്ങളിൽ ഒന്നായി കേരളം
ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു പറയുമ്പോൾ എന്ത് അഭിമാന ക്ഷതമാണ് പ്രതിപക്ഷത്തിന് ഉണ്ടാകുന്നത് എന്നും അദ്ദേഹം ചോദിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ ഉന്നത നിലവാരമാണ് പുലർത്തുന്നത് എന്ന് പറഞ്ഞ അദ്ദേഹം അക്കാര്യം നമ്മുടെ അനുഭവത്തിലുള്ളതാണെന്നും പറഞ്ഞു.
യുഡിഎഫ് ഭരിച്ചിരുന്നപ്പോൾ കേരളത്തിലെ ആരോഗ്യ മേഖലയുടെ അവസ്ഥ ഇതായിരുന്നില്ല എന്നും ഇ കെ വിജയൻ എം എൽ എ നിയമസഭയിൽ പറഞ്ഞു. അത്തരം ഒരു അവസ്ഥയിൽ നിന്നാണ് ഇടതു സർക്കാർ ഇന്ന് നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന മാറ്റം സാധ്യമാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

