
മൈക്ക് അനൗണ്‍സ്മെന്‍റ് വാഹനമായി ഉപയോഗിക്കുന്നതിന് ടാക്സി വാഹനങ്ങള്‍ക്കു പുറമെ സ്വകാര്യ വാഹനങ്ങള്‍ക്കും അപേക്ഷ നല്‍കാമെന്ന് ഹൈക്കോടതി.
കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗ്ഗനൈസേഷൻ നിവേദനത്തെ തുടർന്ന് ഹോം ഡിപ്പാർട്ട് മെൻറ് ഉത്തരവ് പ്രകാരം വാഹനങ്ങൾക്ക് നൽകുന്ന ഉച്ചഭാഷിണി ഉപയോഗ അനുമതി അപേക്ഷയില്‍ നിന്നും കൊമേഷ്യൽ വാഹനങ്ങൾ ഒഴികെയുള്ളവരെ ഒഴിവാക്കിയിരുന്നു.
ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനമുടമ ജെയിംസ് മാത്യു ഹര്‍ജിയെത്തുടർന്ന് അദ്ദേഹത്തിൻറെ സ്വകാര്യ വാഹനം ഉപയോഗപ്പെടുത്തി അപേക്ഷ നൽകാൻ താൽക്കാലികമായി കോടതി അനുവദിച്ചു.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ശബ്ദമലിനീകരണം (നിയന്ത്രണവം സംരക്ഷണവും) ചട്ടം 2000, കേരളാ പോലീസ് ലൌഡ്സ്പീക്കർലൈസൻ് കണ്ടീഷൻ U6-30380 എന്നിവ പ്രകാരം രേഖാമൂലമായ അനുമതിയില്ലാതെ ലൌഡ് സ്പീക്കർ പ്രവർത്തിപ്പിക്കാൻ പാടില്ല. അതിനുള്ളഅനുമതി അപേക്ഷ 7 ദിവസം മുന്ന തുണ പോർട്ടൽ വഴി നൽകേണ്ടതും, അനുമതി ലഭിച്ചാൽ അനുമതി നിയമങ്ങളെല്ലാം പാലിക്കേണ്ടുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

