
ശബരിമല സ്വര്‍ണമോഷണക്കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസിലെ ആന്വേഷണ പുരോഗതി പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. കഴിഞ്ഞ ഡിസംബര്‍ 3ന് കേസ് പരിഗണിക്കവെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ് ഐ ടിയ്ക്ക് കോടതി ആറാഴ്ചത്തെ സമയം നീട്ടി നല്‍കിയിരുന്നു. എസ് ഐ ടിയുടെ അന്വേഷണത്തില്‍ ദേവസ്വം ബെഞ്ച് നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു.
സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും എസ് ഐ ടി കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, ശബരിമലയില്‍ നിന്ന് മോഷണം പോയ സ്വര്‍ണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
ALSO READ: കോൺഗ്രസ് ലക്ഷ്യ ലീഡേഴ്സ് സമ്മിറ്റ്: ചർച്ചയിൽ രൂക്ഷ വിമർശനങ്ങളുമായി നേതാക്കൾ
കൂടാതെ ഡി മണിയെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും പ്രത്യേക അന്വേഷണസംഘം തുടരുകയാണ്. പ്രധാനമായും ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്ക് എസ് ഐ ടി കടന്നിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

