കിഫ്ബിയുടെ കരുത്തിൽ മലയോര ഹൈവേ; മിലിന്ദ് സോമൻ നയിക്കുന്ന ഹിൽ ഹൈവേ റണ്ണിന് കുട്ടിക്കാനത്ത് തുടക്കം

kerala-hill-highway-run-milind-soman-idukki-kiifb

കേരളത്തിന്റെ മലയോര ടൂറിസത്തിന് പുത്തൻ ഉണർവേകി, പ്രശസ്ത ഫിറ്റ്‌നസ് താരം മിലിന്ദ് സോമൻ നയിക്കുന്ന ‘ഹിൽ ഹൈവേ റണ്ണിന്’ തുടക്കം . കിഫ്ബിയുടെ (KIIFB) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ മാരത്തണിന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. കേരളത്തിന്റെ പ്രകൃതിഭംഗിയും പുതുതായി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പാതകളും ലോകശ്രദ്ധയിൽ എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഏകദേശം 235 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനികമായ ഈ ഹൈവേ കിഫ്ബി നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദവും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ FDR (Full Depth Reclamation) സാങ്കേതികവിദ്യയാണ് ഈ റോഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 1,332 കിലോമീറ്ററിൽ പശ്ചിമഘട്ടത്തെ ബന്ധിപ്പിക്കുന്ന ഈ മലയോര ഹൈവേ സഞ്ചാരികളുടെ പ്രിയപ്പെട്ട ‘സ്പൈസ് റൂട്ട്’ കൂടിയാണ്. ഓരോ 50 കിലോമീറ്ററിലും വിശ്രമകേന്ദ്രങ്ങൾ, മികച്ച ഡ്രെയിനേജ് സംവിധാനം, വൈദ്യുതി-ഇന്റർനെറ്റ് കേബിളുകൾക്കായി പ്രത്യേക യൂട്ടിലിറ്റി ഡക്റ്റുകൾ എന്നിവ ഈ പാതയുടെ പ്രത്യേകതകളാണ്.

ALSO READ : നെടുമങ്ങാട് നവജാതശിശു മരിച്ച സംഭവം; ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്

മിലിന്ദ് സോമനൊപ്പം കിഫ്‌ബി സി.ഇ.ഒ ഡോ. കെ.എം. അബ്രഹാമും ഈ മാരത്തണിൽ പങ്കുചേരുന്നുണ്ട്. പരിപാടിയുടെ പ്രചാരണാർത്ഥം മിലിന്ദ് പുറത്തിറക്കിയ ‘എന്നാൽ വാ…’ എന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള ആദ്യ ഘട്ടത്തിന് ശേഷം കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മാരത്തൺ സമാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News